അനുബന്ധ വാര്‍ത്തകള്‍
- 'വായ പൂട്ടിക്കോ, വീട്ടിൽ വിട്ടോ'; ചെന്നൈ ആരാധകരെ വെറുതെ വിടാതെ ഗിൽ, കട്ട കലിപ്പ്
- Sanju Samson : സഞ്ജുവിനെ ഗംഭീറിന് വേണമായിരുന്നു, ഇഷാൻ മതിയെന്ന് വാശിപിടിച്ചത് ഗിൽ
- KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത
- വീണ്ടും സീസണില്‍ 400 റണ്‍സുമായി ഗില്‍: ഇത് ഒന്നാം തവണയല്ല, ഏഴാം തവണ, വിളിച്ചോളു മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്
- ഇത്ര ഫ്രസ്ട്രേഷനാണോ ഗില്ലിന്, ചെന്നൈയെ തോൽപ്പിച്ച് വിസിലുമായി താരം, ലക്ഷ്യമിട്ടത് സഞ്ജുവിനെയെന്ന് ആരാധകർ
ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന
കഴിഞ്ഞ ഐപിഎല്‍ സീസണിലും ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് മുഖ്യകാരണമായത് ഗില്‍- സായ് സുദര്ശന് ഓപ്പണിംഗ് സഖ്യമാണ്.
ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ നേരിടാനൊരുങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ആവേശം പകര്‍ന്ന് മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്ന. ടൂര്‍ണമെന്റില്‍ ഉടനീളം ഗുജറാത്തിന്റെ കുതിപ്പിന് മുഖ്യ കാരണമായ ശുഭ്മാന്‍ ഗില്‍- സായ് സുദര്ശന് സഖ്യം ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുക്കെട്ടാണെന്നാണ് റെയ്ന പറയുന്നത്. ഇരുവര്‍ക്കും ഇടയിലെ സ്ഥിരതയും കളിയെ പറ്റിയുള്ള അറിവുമാണ് അവരെ മികച്ചവരാക്കുന്നതെന്നും റെയ്ന പറഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ സീസണിലും ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് മുഖ്യകാരണമായത് ഗില്‍- സായ് സുദര്ശന് ഓപ്പണിംഗ് സഖ്യമാണ്. അടുത്തിടെ പത്താമത്തെ സെഞ്ചുറി കൂട്ടുക്കെട്ടും സഖ്യം സ്വന്തമാക്കിയിരുന്നു. കോലി- ഗെയ്ല്, കോലി- എബിഡി, ബാബര്‍ - റിസ്വാന് സഖ്യങ്ങളാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ച 46 ഇന്നിങ്ങ്സുകളില്‍ 21 തവണയും 50+ നേടാന്‍ ഈ കൂട്ടുക്കെട്ടിനായിട്ടുണ്ട്.
സായ്- ഗില്‍ സഖ്യത്തിനെ നോക്കുമ്പോള്‍ കോലി- ഗെയ്ല് സഖ്യം രണ്ടാമതായി പോവുമെന്നാണ് റെയ്ന വ്യക്തമാക്കുന്നത്. വെറും 46 ഇന്നിങ്ങ്സുകളില്‍ 21 തവണയാണ് ഗില്‍- സായ് സഖ്യം 50+ സ്കോറുകള്‍ നേടിയത്. കോലിയും ഗെയ്ലും ഈ നേട്ടത്തിലെത്താന്‍ 59 ഇന്നിങ്ങ്സുകളെടുത്തു. എബിഡി- കോലി സഖ്യത്തിന് 76 ഇന്നിങ്ങ്സുകളും വേണ്ടിവന്നു. റെയ്ന പറഞ്ഞു