ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ
ന്യൂസിലന്‍ഡ് നിരയില്‍ കെയ്ല്‍ ജാമിസണ് പകരം നഥന്‍ സ്മിത്തും ഇടം പിടിച്ചു.
ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരെഞ്ഞെടുത്തു. കഴിഞ്ഞ 2 മത്സരങ്ങളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്ത് നിന്ന ഇഷാന്‍ കിഷന്‍ ടീമില്‍ തിരിച്ചെത്തി. ഇതോടെ കൗമാര താരം വൈഭവ് സൂര്യവംശി ബെഞ്ചിലേക്ക് മടങ്ങി. പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം മായങ്ക് യാദവും അന്തിമ ഇലവനില്‍ ഇടം നേടി. ന്യൂസിലന്‍ഡ് നിരയില്‍ കെയ്ല്‍ ജാമിസണ് പകരം നഥന്‍ സ്മിത്തും ഇടം പിടിച്ചു.
ആദ്യ 3 മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ 5 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം പരാജയഭാരം കുറയ്ക്കാന്‍ ഇനിയുള്ള 2 മത്സരങ്ങളിലും വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കാനാണ് കിവികളുടെ ശ്രമം.
തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പ്രകടനം തന്നെയാകും ഇന്നും നിര്‍ണായകമാവുക. സഞ്ജു സാംസണൊപ്പം ഇഷാന്‍ കിഷനും എത്തുന്നതോടെ ഇന്ത്യന്‍ നിര ശക്തമാണ്. മധ്യനിരയില്‍ തിലക് വര്‍മ, നമന്‍ ധിര്‍ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യയ്ക്ക് കരുത്താണ്.
