അനുബന്ധ വാര്‍ത്തകള്‍
- തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാവും, കൊൽക്കത്തയെ നേരിടുമ്പോൾ ആർസിബിക്ക് ചങ്കിടിപ്പ്
- CSK vs LSG : തലങ്ങും വിലങ്ങും സിക്സ്, തീപ്പൊരി പ്രകടനവുമായി ഉർവിൽ അവതരിച്ചു, ആവേശപോരാട്ടത്തിൽ ജയിച്ചു കയറി ചെന്നൈ
- CSK vs LSG : ജയിച്ചേ തീരു, പ്ലേ ഓഫ് സാധ്യത സജീവമാക്കി നിർത്താൻ ചെന്നൈ, ലഖ്നൗവിനെതിരെ ഇന്ന് ജീവന്മരണ പോരാട്ടം
- Fin Allen : ആഘോഷത്തിന് സമയമായിട്ടില്ല, ശ്രദ്ധ മുഴുവൻ ഫൈനലിൽ, ചരിത്രസെഞ്ചുറിക്ക് പിന്നാലെ പ്രതികരണവുമായി ഫിൻ അലൻ
- Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്
KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത
16 പോയന്റുകളുമായി പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള ഗുജറാത്തിന് കൊല്‍ക്കത്തക്കെതിരെ ഒരു വിജയം മാത്രമായിരുന്നു പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആവശ്യമായിരുന്നത്.
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനെത്തിയ ഗുജറാത്ത് ടൈറ്റന്‍സിനെ 29 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഗുജറാത്തിന് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 16 പോയന്റുകളുമായി പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള ഗുജറാത്തിന് കൊല്‍ക്കത്തക്കെതിരെ ഒരു വിജയം മാത്രമായിരുന്നു പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആവശ്യമായിരുന്നത്. അതേസമയം വിജയത്തോടെ 11 കളികളില്‍ 11 പോയന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
35 പന്തില്‍ 93 റണ്‍സുമായി തകര്‍ത്തടിച്ച ഫിന് അലന്റെയും 44 പന്തില്‍ 82 റണ്‍സുമായി തിളങ്ങിയ അന്‍ഗ്രിഷ് രഘുവംശിയുടെയും പ്രകടനങ്ങളുടെ മികവിലാണ് കൊല്‍ക്കത്ത മികച്ച ടോട്ടലിലെത്തിയത്. 28 പന്തില്‍ 52 റണ്‍സുമായി കാമറൂണ്‍ ഗ്രീനും കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങി. ഗുജറാത്തിനായി ബാറ്റിങ്ങിനിറങ്ങിയ സായ് സുദര്ശന് നാലാം ഓവറില്‍ പരിക്കേറ്റ് മടങ്ങിയത് ഗുജറാത്തിന് തിരിച്ചടിയായി. മൂന്നാം നമ്പറില്‍ വന്ന നിഷാന്ത് സിന്ധു വേഗം മടങ്ങിയതോടെ ഗുജറാത്തിന്റെ തുടക്കം പാളി.
മൂന്നാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും ജോസ് ബട്ട്ലറും ചേര്‍ന്ന് ഇന്നിങ്ങ്സ് കെട്ടിപ്പടുത്ത ഗുജറാത്ത് പതിയ തങ്ങളുടെ ചേസിംഗും ആരംഭിച്ചു. എന്നാല്‍ മത്സരത്തിന്റെ പതിനേഴാം ഓവറിലെ രണ്ടാം പന്തില്‍ 49 പന്തില്‍ 89 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിനെ സുനില്‍ നരെയ്ന് മടക്കി. സായ് സുദര്ശന് തിരികെയെത്തി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഗുജറാത്തിനെ രക്ഷിക്കാനായില്ല. പത്തൊമ്പതാം ഓവറില്‍ 35 പന്തില്‍ 57 റണ്‍സെടുത്ത ബട്ട്ലറും പുറത്തായതോടെ ഗുജറാത്ത് പരാജയമുറപ്പിച്ചു.