1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam Gambhir backed sanju but shubman gill voted for another player

Sanju Samson : സഞ്ജുവിനെ ഗംഭീറിന് വേണമായിരുന്നു, ഇഷാൻ മതിയെന്ന് വാശിപിടിച്ചത് ഗിൽ

സഞ്ജുവിന് പകരം ഇഷാന്‍ കിഷനെയാണ് ഗില്‍ പിന്തുണച്ചത്.

Gautam Gambhir, Sanju Samson, Ishan Kishan, Shubman gill,Indian ODI team,Indian Cricket
അഫ്ഗാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം വരെ വന്നിരുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളും ഏകദിനത്തിലെ മികച്ച റെക്കോര്‍ഡും സഞ്ജുവിന് അനുകൂലമായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ കെ എല്‍ രാഹുലിന്റെ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനാണ് ടീമില്‍ അവസരം ലഭിച്ചത്.
 
സഞ്ജുവിനെ ടീമിലെത്തിക്കാന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ഏറെ ശ്രമിച്ചെങ്കിലും നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഈ നീക്കത്തെ തടഞ്ഞതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ടി20യിലെ മികച്ച പ്രകടനം ഏകദിനത്തിലും സഞ്ജുവിന് കാഴ്ചവെയ്ക്കാനാകുമെന്ന പ്രതീക്ഷയാണ് ഗംഭീര്‍ പങ്കുവെച്ചത്. എന്നാല്‍ ഏകദിന നായകനായ ഗില്‍ ഇതിനോട് യോജിച്ചില്ല. സഞ്ജുവിന് പകരം ഇഷാന്‍ കിഷനെയാണ് ഗില്‍ പിന്തുണച്ചത്. സെലക്ടര്‍മാര്‍ക്കും ഇഷാനോട് താല്പര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഗംഭീര്‍ ഒറ്റപ്പെടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ക്യാപ്റ്റൻ ഹാർദ്ദിക് തിരിച്ചെത്തി, മുംബൈ വീണ്ടും തോറ്റു: പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത