അനുബന്ധ വാര്‍ത്തകള്‍
- Riyan Parag : പൂർണ്ണഫിറ്റല്ല, എങ്കിലും ഹൈദരാബാദിനെതിരെ താനുണ്ടാകും, നയം വ്യക്തമാക്കി റിയാൻ പരാഗ്
- ജയിച്ചല്ലെ പറ്റു, സെഞ്ചുറിയുമായി തിളങ്ങി സർപഞ്ച്, ലഖ്നൗവിനെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്
- IPL 2026, Qualifier: നെറ്റ് റൺറേറ്റ് കാത്തു; ഒന്നാം ക്വാളിഫയറിൽ ആർസിബിയും ഗുജറാത്തും ഏറ്റുമുട്ടും
- ഐപിഎലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ ഇന്നറിയാം
- CSK vs GT : ചെന്നൈയുടെ വിധി ഇന്നറിയാം, തോറ്റാൽ പ്ലേ ഓഫ് കാണാതെ പുറത്ത്
RCB vs GT : രാജാവോ രാജകുമാരനോ? ആര് ജയിക്കും: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയർ ഇന്ന്
ഇന്ന് വിജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ കയറുമ്പോള്‍ പരാജയപ്പെട്ട ടീമിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഒരു അവസരം കൂടി ലഭിക്കും.
ഫൈനല്‍ സ്ഥാനക്കാരെ കണ്ടെത്താനുള്ള ഐപിഎല്ലിലെ ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന്. ഒന്നാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവും രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ രാത്രി 7:30ന് ധരംശാലയില്‍ വെച്ചാണ് പോരാട്ടം. ശക്തരായ 2 ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശകരമായ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്ന് വിജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ കയറുമ്പോള്‍ പരാജയപ്പെട്ട ടീമിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഒരു അവസരം കൂടി ലഭിക്കും. എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളുമായിട്ടായിരിക്കും ഈ മത്സരം. രാജസ്ഥാന് റോയല്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് എലിമിനേഷന് പോരാട്ടത്തില്‍ കളിക്കുന്നത്.
ഐപിഎല്ലില്‍ ഇതുവരെ 8 മത്സരങ്ങളില്‍ ആര്‍സിബിയും ഗുജറാത്തും ഏറ്റുമുട്ടിയപ്പോള്‍ ഇരുപക്ഷവും 4 തവണ വീതം വിജയിച്ചു. ഇത്തവണ 2 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആദ്യ കളിയില്‍ ബെംഗളുരു 5 വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തില്‍ ഗുജറാത്ത് 4 വിക്കറ്റിന് വിജയിച്ച് തിരിച്ചടിച്ചു. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍, കോലി എന്നിവര്‍ തമ്മിലുള്ള പോരാട്ടം കൂടിയാകും ഇന്ന് നടക്കുന്ന മത്സരം.
കരിയറിന്റെ അവസാനഘട്ടത്തിലാണെങ്കിലും 37കാരനായ കോലി അപാരമായ ഫോമിലാണ്. 14 കളികളില്‍ നിന്ന് 557 റണ്‍സാണ് കോലി ഈ സീസണില്‍ നേടിയത്. 13 കളികളില്‍ 616 റണ്‍സുമായി ഗില്ലും തകര്‍പ്പന്‍ ഫോമിലാണ്. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഗില്‍ രണ്ടാം സ്ഥാനത്താണ്. 638 റണ്‍സുമായി ഗില്ലിന്റെ സഹതാരമായ സായ് സുദര്‍ശനാണ് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
കോലി, രജത് പാട്ടീദാര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം വെങ്കിടേഷ് അയ്യര്‍ കൂടി ഫോമിലെത്തിയതോടെ ആര്‍സിബിയുടെ ബാറ്റിംഗ് നിര ശക്തമാണ്. ജോഷ് ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങിയ ശക്തമായ ബൗളിംഗ് നിരയും ബെംഗളുരുവിനുണ്ട്. അതേസമയം ബാറ്റിങ്ങില്‍ ഗില്‍, സായ് സുദര്ശന്, ജോസ് ബട്ട്ലര്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്നതാണ് ഗുജറാത്തിന്റെ ബാറ്റിംഗ്. ബൗളിങ്ങില്‍ മുഹമ്മദ് സിറാജ്, കഗിസോ റബാഡ, റാഷിദ് ഖാന് അടങ്ങുന്ന നിര ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയാണ്.