സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ
Aaryavir Sehwag
യുഎഇയെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ പ്രവേശിച്ചു. വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്. ആര്യവീർ ആണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 239 ന് ഓൾഔട്ട് ആയി. ഇന്ത്യക്കായി ഇഷാൻ സൂദ് ഏഴ് ഓവറിൽ 37 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ആര്യവീർ സെവാഗ് 168 പന്തിൽ 17 ഫോറും ഏഴ് സിക്‌സും സഹിതം 160 റൺസ് നേടി. വി.കെ.വിനീത് 69 പന്തിൽ 67 റൺസെടുത്തു. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ ആണ് ഇന്ത്യക്ക് എതിരാളികൾ.
