'മുസ്ലിം ആയതാണോ അയാൾ ചെയ്ത കുറ്റം'; മികച്ച ബൗളറെ ബെഞ്ചിലിരുത്തി ഗംഭീർ, പ്രസിദ്ധിന് എന്താണ് കൂടുതൽ മേന്മ?
Mohammed Siraj
സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർമാരിൽ ഒരാളായ മുഹമ്മദ് സിറാജിന് തുടർച്ചയായ അവഗണന. ന്യൂസിലൻഡിനെതിരെ വെല്ലിങ്ടണിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ സിറാജിന് പ്ലേയിങ് ഇലവനിൽ ഇടമില്ലാത്തത് ആരാധകരെ അമ്പരപ്പിച്ചു.
ജസ്പ്രിത് ബുംറയ്ക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും അൻഷുൽ കംബോജും പ്രസിദ്ധ് കൃഷ്ണയും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ സിറാജിന് കടുത്ത അവഗണന. ബുംറ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർക്കാണ് ഈ സ്ഥിതി.
'നായകന്റെ സ്വപ്നം' എന്നാണ് സിറാജിനെ കുറിച്ച് ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിനു ശേഷം നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞത്. അങ്ങനെയൊരു താരത്തെയാണ് ഇപ്പോൾ ബെഞ്ചിൽ ഇരുത്തിയിരിക്കുന്നത്. 'വളരെ ബുദ്ധിമുട്ടിയെടുത്ത തീരുമാനം' എന്നാണ് വെല്ലിങ്ടണിൽ സിറാജിനെ കളിപ്പിക്കാത്തതിനെ കുറിച്ച് ഗിൽ പ്രതികരിച്ചത്.
48 ടെസ്റ്റുകളിൽ നിന്ന് 144 വിക്കറ്റുകളാണ് ടെസ്റ്റിൽ സിറാജിനുള്ളത്. അതിൽ 108 വിക്കറ്റുകളും വിദേശത്തും നിഷ്പക്ഷ വേദികളിലുമായാണ്. വിദേശത്ത് ഇന്ത്യക്കായി ബുംറയോളം തിളങ്ങുന്ന ബൗളറെ എന്തുകൊണ്ട് പുറത്തിരുത്തി എന്നത് വ്യക്തമല്ല.
പരിശീലകൻ ഗൗതം ഗംഭീർ സിറാജിനെ തഴയുന്നത് അയാളുടെ മതം നോക്കിയാണോ എന്ന് പോലും സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നുണ്ട്. 16 ഓവർ എറിഞ്ഞിട്ട് 58 റൺസ് വഴങ്ങുകയും ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാതിരിക്കുകയും ചെയ്ത പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളറായ മുഹമ്മദ് സിറാജിനേക്കാൾ എന്ത് മേന്മയാണ് ഉള്ളതെന്നാണ് ചോദ്യമുയർന്നിരിക്കുന്നത്. Also Read: എന്താണ് സിറാജ് ടീമിലില്ലാത്തത്, എന്നാണ് അവൻ മോശമായി കളിച്ചത്: ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ച് ഗവാസ്കർ
