1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju samson's sharp DRS call to dismiss abhishek sharma

ബൗളർക്ക് പോലും സംശയം തോന്നിയില്ല, അഭിഷേകിനെ പുറത്താക്കിയതിന് പിന്നിൽ സഞ്ജുവിൻ്റെ തല, സൂപ്പർ റിവ്യൂ

Sanju Samson,DRS, Abhishek sharma wicket, IPL News, CSK
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നില്‍ വമ്പന്‍ പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. 15 പന്തില്‍ അര്‍ധസെഞ്ചുറിയുമായി പവര്‍പ്ലേയില്‍ കളം നിറഞ്ഞ അഭിഷേക് ശര്‍മയെ പുറത്താക്കിയതില്‍ നിര്‍ണായകമായത് സഞ്ജു സാംസണ്‍ നടത്തിയ ഇടപെടലായിരുന്നു. ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ മത്സരത്തിലെ എട്ടാം ഓവറിലെ അവസാനപന്തിലായിരുന്നു സഞ്ജു ക്യാച്ചിനായി നായകന്‍ റുതുരാജിനെ റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ചത്.
 
പന്തെറിഞ്ഞ ജാമി ഓവര്‍ട്ടണ്‍ പോലും അപ്പീല്‍ നല്‍കാതെ മടങ്ങുമ്പോഴാണ് സഞ്ജു റിവ്യൂ എടുക്കാന്‍ റുതുരാജിനോട് ആവശ്യപ്പെട്ടത്. വീഡിയോ പരിശോധനയില്‍ പന്ത് അഭിഷേകിന്റെ ബാറ്റില്‍ ഉരസിയെന്ന് വ്യക്തമാവുകയും ചെയ്തു. ഇതിന് തൊട്ടുമുന്‍പായി അഭിഷേക് നല്‍കിയ ക്യാച്ച് ശിവം ദുബെ കൈവിട്ടിരുന്നു. പുറത്താകുമ്പോള്‍ 22 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 59 റണ്‍സാണ് അഭിഷേക് നേടിയിരുന്നത്.
 
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനായി മികച്ച തുടക്കമായിരുന്നു അഭിഷേക്- ട്രാവിസ് ഹെഡ് സഖ്യം നല്‍കിയത്. ഓപ്പണിംഗ് സഖ്യത്തില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 75 റണ്‍സാണ് നേടിയത്.  ഓപ്പണിംഗ് സഖ്യം പുറത്തായതിന് പിന്നാലെ ഹൈദരാബാദ് തകര്‍ന്നെങ്കിലും മധ്യനിരയില്‍ ഹെന്റിച്ച് ക്ലാസന്‍ നടത്തിയ പ്രകടനമാണ് ഹൈദരാബാദിനെ മികച്ച ടോട്ടലിലേക്കെത്തിച്ചത്. മത്സരത്തില്‍ 10 റണ്‍സിനായിരുന്നു ചെന്നൈക്കെതിരായ ഹൈദരാബാദിന്റെ വിജയം.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Ayush Mhatre : ഓടാനാവാതെ കഷ്ടപ്പെട്ട് മാത്രെ, താരത്തിന്റെ പരിക്ക് ഗുരുതരമോ?, ആശങ്കയില്‍ ചെന്നൈ ക്യാമ്പ്