1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kagiso rabada script history becomes first bowler to take 25 wickets in 3 different seasons

3 സീസണുകളില്‍ 25 വിക്കറ്റ്, ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യം: വമ്പന്‍ നേട്ടം കുറിച്ച് കഗിസോ റബാഡ

ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനായാണ് താരം 25 വിക്കറ്റ് നേടിയത്.

Kagiso rabada, IPL Record, GT vs RCB, IPL
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 3 വ്യത്യസ്ത സീസണുകളില്‍ 25ലധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ബൗളറെന്ന നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനായാണ് താരം 25 വിക്കറ്റ് നേടിയത്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ 25 വിക്കറ്റ് നേട്ടത്തിലെത്താന്‍ ഒരു വിക്കറ്റ് കൂടിയാണ് താരത്തിന് ആവശ്യമായിരുന്നത്. മത്സരത്തിലെ തന്റെ ആദ്യ ഓവറിലെ ആറാം പന്തില്‍ വെങ്കിടേഷ് അയ്യരെ പുറത്താക്കിയാണ് താരം ഈ റെക്കോര്‍ഡ് നേട്ടം സ്വന്തം പേരിലാക്കിയത്.
 
 സീസണിലെ 15 മത്സരങ്ങളില്‍ നിന്നാണ് താരം 25 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതിന് മുന്‍പ് 2019 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 12 മത്സരങ്ങളില്‍ 25 വിക്കറ്റും 2020 സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റും താരം വീഴ്ത്തിയിരുന്നു. ഒന്നിലധികം ടീമുകള്‍ക്കായി സീസണില്‍ 25 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡും റബാഡയുടെ പേരിലാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Vaibhav Suryavanshi : വൈഭവിനെ പൂട്ടാനുള്ള പ്ലാനെല്ലാം കയ്യിലുണ്ട്, മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്