1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ayush Mhatre injury update Harmstring SRH vs CSK match

Ayush Mhatre : ഓടാനാവാതെ കഷ്ടപ്പെട്ട് മാത്രെ, താരത്തിന്റെ പരിക്ക് ഗുരുതരമോ?, ആശങ്കയില്‍ ചെന്നൈ ക്യാമ്പ്

വേദന അനുഭവപ്പെട്ടിട്ടും തുടര്‍ന്ന് കളിച്ചെങ്കിലും പവര്‍ പ്ലേ തീരും മുന്‍പെ ആയുഷ് പുറത്തായിരുന്നു.

Ayush Mhatre, IPL News, Injury concern, SRH vs CSK
ഐപിഎല്‍ 2026ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വിയോടൊപ്പം മറ്റൊരു വലിയ ആശങ്കയും കൂടി ചെന്നൈ ക്യാമ്പില്‍ ഉയര്‍ന്നിരിക്കുകയാണ്. മത്സരത്തില്‍ പവര്‍ പ്ലേയില്‍ ആഞ്ഞടിച്ച ആയുഷ് മാത്രെ പുറത്തായതായിരുന്നു ചെന്നൈ പരാജയത്തില്‍ നിര്‍ണായകമായത്. ഒരു ഭാഗത്ത് റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും കാലില്‍ വേദന അനുഭവപ്പെട്ടതോടെ റണ്‍സ് ഓടിയെടുക്കാന്‍ ആയുഷ് പ്രയാസപ്പെട്ടിരുന്നു. വേദന അനുഭവപ്പെട്ടിട്ടും തുടര്‍ന്ന് കളിച്ചെങ്കിലും പവര്‍ പ്ലേ തീരും മുന്‍പെ ആയുഷ് പുറത്തായിരുന്നു.
 
കടുത്ത ചൂട് മൂലമുള്ള പേശി വലിവാകാം ആയുഷിന് പ്രശ്‌നമായതെന്ന് സൂചനയുണ്ട്. മത്സരത്തില്‍ ബാറ്റിംഗ് തുടരാന്‍ പരമാവധി ശ്രമിച്ച ശേഷമാണ് ആയുഷ് ഔട്ടായി മടങ്ങിയത്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ഹെന്റിച്ച് ക്ലാസനാണ് ആയുഷിന്റെ ക്യാച്ച് നേടിയത്. പുറത്തുവരുന്ന വിവരപ്രകാരം സാധാരണമായ ഹാംസ്ട്രിംഗ് സ്‌ട്രെയിനല്ല അല്പം കൂടെ മോശമായതാണെന്നാണ് സൂചനകള്‍. സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമേ പരിക്കിന്റെ യഥാര്‍ത്ഥ ഗൗരവം വ്യക്തമാകൂ. ചെന്നൈ ടീമിന്റെ അടുത്ത മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകും. ഈ സീസണില്‍ ചെന്നൈയ്ക്കായി മികച്ച പ്രകടനമാണ് മാത്രെ നടത്തുന്നത്. ടോപ്പ് ഓര്‍ഡറില്‍ സ്ഥിരതയാര്‍ന്ന തുടക്കങ്ങള്‍ നല്‍കുന്ന താരം പുറത്തിരിക്കേണ്ടിവന്നാല്‍ അത് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകളെയും ബാധിക്കുമെന്ന് ഉറപ്പാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
CSK vs SRH : 2 ഓവറുകളിൽ വന്നത് 4 റൺസ് മാത്രം, കളി തോറ്റത് അവിടെ: തുറന്നുപറഞ്ഞ് റുതുരാജ് ഗെയ്ക്ക്‌വാദ്