hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും
ഹാര്‍ദ്ദിക് പങ്കുവെച്ച ചിത്രത്തില്‍ മൊബൈല്‍ സ്‌ക്രീനില്‍ 07:07 എന്നെഴുതിയിട്ടുണ്ട്.
ഐപിഎല്ലിലെ മോശം സീസണിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ടീം വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഐപിഎല്ലില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായതോടെയാണ് ഹാര്‍ദ്ദിക് അടുത്ത സീസണില്‍ മുംബൈ ടീമിലുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സുമായി പരാജയപ്പെട്ടതിന് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഹാര്‍ദ്ദിക് പങ്കുവെച്ച ചിത്രത്തില്‍ മൊബൈല്‍ സ്‌ക്രീനില്‍ 07:07 എന്നെഴുതിയിട്ടുണ്ട്. ചെന്നൈയുടെ ഇതിഹാസതാരമായ മഹേന്ദ്രസിംഗ് ധോനിയുടെ ജേഴ്‌സി നമ്പരാണിത്. ഐപിഎല്‍ സീസണില്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ ചെന്നൈ സിഇഒ കാശി വിശ്വനാഥുമായി പാണ്ഡ്യ ഏറെ നേരം സംസാരിച്ചിരുന്നു. ഇതും അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇതേ ചിത്രത്തില്‍ തന്നെ പിങ്ക് നിറത്തിലുള്ള വിവിധ സൂചനകളുണ്ട്. ഇത് താരം രാജസ്ഥാന്‍ റോയല്‍സിലേക്ക് പോകുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് ചില ആരാധകര്‍ പറയുന്നു. ചിത്രത്തില്‍ ഹാര്‍ദ്ദിക്കിന്റെ നോട്ട് പാഡ്, മൊബൈല്‍ സ്‌ക്രീന്‍, ഹാര്‍ട്ട് ഇമോജി എല്ലാം പിങ്ക് നിറത്തിലാണ്.
മുംബൈ ഇന്ത്യന്‍സില്‍ നായകനായി 3 സീസണില്‍ കളിച്ചെങ്കിലും മുംബൈയ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായിട്ടില്ല. മുംബൈ ടീമിനുള്ളില്‍ സഹതാരങ്ങളുമായി ഹര്‍ദ്ദിക്കിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാര്‍ദ്ദിക്കിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ സഹതാരങ്ങളില്‍ അസ്വസ്ഥരാണെന്നാണ് സൂചന. ഇത്തവണ ഒന്‍പതാം സ്ഥാനത്തേക്ക് വീണതോടെ അടുത്ത സീസണില്‍ മുംബൈ നായകനെ മാറ്റാന്‍ സാധ്യതയേറെയാണ്.
Hardik Pandya to CSK confirmed?
— Indian Cricket Ministry (@ICM_News45) May 25, 2026
Today, Hardik Pandya posted an Instagram story where the time on his phone was exactly 07:07 AM.
Before that, he had a long chat with CSK CEO Kasi Viswanathan after the Mumbai Indians vs CSK match. Now, it looks like a trade deal could be… pic.twitter.com/KEv6Rd59HH