1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Vaibhav Suryavanshi selection Sanju abhishek Suryakumar

Vaibhav Suryavanshi : സഞ്ജുവിനടക്കം ഭീഷണി, വൈഭവ് വന്നാൽ എവിടെ കളിപ്പിക്കും, പുറത്താവുന്നത് ആര്?

നിലവില്‍ ഓപ്പണിംഗ് മുതല്‍ മിഡില്‍ ഓര്‍ഡര്‍ വരെ ഇന്ത്യന്‍ ടീമില്‍ പ്രതിഭാ ധാരാളിത്തമുണ്ട്. ലോകകപ്പ് ഹീറോ ആയതിനാല്‍ സഞ്ജുവിനെ കൈവിടാനോ ലോക ഒന്നാം നമ്പര്‍ ടി20 താരമായതിനാല്‍ അഭിഷേകിനെ കൈവിടാനോ ബിസിസിഐയ്ക്ക് പ്രയാസമാകും.

Vaibhav Suryavanshi
ഐപിഎല്‍ മത്സരങ്ങളില്‍ വൈഭവ് സൂര്യവന്‍ഷി തകര്‍ത്തടിക്കുമ്പോള്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മറ്റൊരു തലവേദന കൂടെ ഉണ്ടായിരിക്കുകയാണ്. 15കാരനായ കൗമാരതാരം ഐപിഎല്ലില്‍ പേരുകേട്ട രാജ്യാന്തര താരങ്ങളെ അടക്കം അടിച്ചുതകര്‍ത്തതോടെ വൈഭവിന് ഇന്ത്യന്‍ ദേശീയ ടീമില്‍ അവസരം നല്‍കണമെന്ന വാദങ്ങള്‍ ശക്തമായിരിക്കുകയാണ്. ഐപിഎല്‍ കഴിഞ്ഞുള്ള ഇന്ത്യയുടെ ടി20 മത്സരങ്ങളില്‍ വൈഭവിന് അവസരം നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ വൈഭവിന് പകരം ആരെയാണ് ഒഴിവാക്കുക എന്ന ചോദ്യമാണ് ഇന്ത്യന്‍ സെലക്ടര്‍മാരെ കുഴപ്പിക്കുന്നത്.
 
നിലവില്‍ ഓപ്പണിംഗ് സ്ഥാനത്ത് വൈഭവിനെ കളിപ്പിക്കണമെങ്കില്‍ നിലവിലെ ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ ഇവരില്‍ ഒരാളെ ബിസിസിഐയ്ക്ക് പുറത്താക്കേണ്ടി വരും. അല്ലാ എങ്കില്‍ ടീമില്‍ ഒരു അഴിച്ചുപണി നടത്തി ഫോമിലല്ലാത്ത താരങ്ങളില്‍ ചിലരെ ഒഴിവാക്കേണ്ടതായി വരും. അങ്ങനെയെങ്കില്‍ ടി20 ലോകകപ്പ് നേടിയ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ അടക്കം സ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ട്.
 
നിലവില്‍ ഓപ്പണിംഗ് മുതല്‍ മിഡില്‍ ഓര്‍ഡര്‍ വരെ ഇന്ത്യന്‍ ടീമില്‍ പ്രതിഭാ ധാരാളിത്തമുണ്ട്. ലോകകപ്പ് ഹീറോ ആയതിനാല്‍ സഞ്ജുവിനെ കൈവിടാനോ ലോക ഒന്നാം നമ്പര്‍ ടി20 താരമായതിനാല്‍ അഭിഷേകിനെ കൈവിടാനോ ബിസിസിഐയ്ക്ക് പ്രയാസമാകും. ഇഷാന്‍ കിഷനാകട്ടെ നിലവില്‍ വമ്പന്‍ ഫോമിലുമാണ്. നാലാമതൊരു ഓപ്പണറെ പരിഗണിക്കുമ്പോള്‍ യശ്വസി ജയ്‌സ്വാളിനെയും ഒഴിവാക്കാനാവില്ല. ഇവിടെ ഈ താരങ്ങളില്‍ ഏക വലം കയ്യന്‍ എന്നതും ലോകകപ്പ് ഹീറോ എന്നതും സഞ്ജുവിന് ഗുണം ചെയ്‌തേക്കാം.
 
 വൈഭവിനായി സഞ്ജുവിനെയോ അഭിഷേകിനെയോ ഒഴിവാക്കിയാല്‍ സൂര്യകുമാര്‍ യാദവിന്റെ ടീമിലെ സ്ഥാനത്തെ പറ്റിയും ചോദ്യം ഉയരും. സഞ്ജുവിനെയോ അഭിഷേകിനെയോ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍ക്ക് കാരണങ്ങളും കണ്ടെത്തേണ്ടി വരും. നിലവില്‍ ഐപിഎല്ലില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിക്കുക എന്നതും ബിസിസിഐയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തീരുമാനമാകും.
About Writer
Jithin Raj
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Mumbai Indians vs Punjab Kings: ലോകോത്തര ബൗളിങ് നിര പേപ്പറിൽ മാത്രം; പഞ്ചാബിനു മുന്നിൽ ബുംറയും നോക്കുകുത്തി!