ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആദ്യ അഞ്ചില്‍ സഞ്ജുവിന്റെ മാസ് എന്‍ട്രി, ഇത്തവണ തൂക്കിയിരിക്കും
കൊല്‍ക്കത്തയ്‌ക്കെതിരെ 48 റണ്‍സുമായി ചെന്നൈയുടെ ടോപ് സ്‌കോററാകാനും സഞ്ജുവിനായി.
ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങളിലെ നിരാശയ്ക്ക് ശേഷം അവസാന 2 കളികളിലെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ ആദ്യ അഞ്ചില്‍ ഇടം നേടി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ 3 മത്സരങ്ങളിലും ഇരട്ടസംഖ്യ കാണാനായില്ലെങ്കിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഈ കുറവ് നികത്തികൊണ്ട് സെഞ്ചുറിപ്രകടനവുമായി സഞ്ജു തിളങ്ങിയിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ 48 റണ്‍സുമായി ചെന്നൈയുടെ ടോപ് സ്‌കോററാകാനും സഞ്ജുവിനായി.
ഇതോടെ 5 മത്സരങ്ങളില്‍ നിന്ന് 185 റണ്‍സാണ് സഞ്ജുവിനുള്ളത്. 46.25 ബാറ്റിംഗ് ശരാശരിയും 172.90 സ്‌ട്രൈക്ക് റേറ്റുമായി സഞ്ജു ബാറ്റര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 195 റണ്‍സുമായി രജത് പാട്ടീദാര്‍, 200 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷി, 213 റണ്‍സുമായി ഇഷാന്‍ കിഷന്‍, 224 റണ്‍സുമായി ഹെന്റിച്ച് ക്ലാസന്‍ എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 171 റണ്‍സടിച്ച ചെന്നൈയുടെ യുവതാരമായ ആയുഷ് മാത്രെയും ടോപ് 10 ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 10 വിക്കറ്റുകളുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം പ്രസിദ്ധ് കൃഷ്ണയാണ് ഒന്നാം സ്ഥാനത്ത്. 10 വിക്കറ്റുകളുള്ള ചെന്നൈ താരം അന്‍ഷുല്‍ കാംബോജ് രണ്ടാമതും 9 വിക്കറ്റുമായി രാജസ്ഥാന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയ് മൂന്നാം സ്ഥാനത്തുമാണ്.