Vaibhav Sooryavanshi: 'വിഷമിക്കേണ്ട, ആ റെക്കോർഡ് നിന്നിലേക്ക് വരും കുഞ്ഞേ'; 97 ൽ പുറത്തായി വൈഭവ്
ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറി നേടുമെന്ന് ഉറപ്പിച്ച സമയത്താണ് വൈഭവിന്റെ അപ്രതീക്ഷിത പുറത്താകൽ
Vaibhav Sooryavanshi
Vaibhav Sooryavanshi: സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവൻശി. 29 പന്തുകളിൽ 97 റൺസാണ് 15 കാരൻ അടിച്ചുകൂട്ടിയത്.
ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറി നേടുമെന്ന് ഉറപ്പിച്ച സമയത്താണ് വൈഭവിന്റെ അപ്രതീക്ഷിത പുറത്താകൽ. പ്രഫുൽ ഹിഞ്ചെയുടെ പന്തിൽ ബൗണ്ടറിക്കു സമീപം സ്മരൺ രവിചന്ദ്രനു ക്യാച്ച് നൽകിയാണ് വൈഭവ് മടങ്ങിയത്.
മൂന്ന് റൺസ് അകലെ സെഞ്ചുറി നഷ്ടമായ വൈഭവ് നിരാശനായി അൽപ്പസമയം ഗ്രൗണ്ടിൽ നിന്നു. എതിർ ടീമിലെ താരങ്ങളടക്കം വൈഭവിനെ അഭിനന്ദിച്ചു. 30 പന്തിൽ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിന്റെ അതിവേഗ ഐപിഎൽ സെഞ്ചുറി മറികടക്കാനുള്ള അവസരമാണ് മൂന്ന് റൺസ് അകലെ വൈഭവിനു നഷ്ടമായത്. 12 സിക്‌സുകളും അഞ്ച് ഫോറുകളും അടങ്ങിയതാണ് വൈഭവിന്റെ ഇന്നിങ്‌സ്.