1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson ICC Player of the month march

ലോകകപ്പിലെ ഹീറോയിക് പ്രകടനം, ഐസിസിയുടെ മാർച്ച് മാസത്തെ താരമായി സഞ്ജു സാംസൺ

പുരുഷ വിഭാഗത്തില്‍ സഞ്ജു മികച്ച താരമായപ്പോള്‍ വനിതകളില്‍ ന്യൂസിലന്‍ഡിന്റെ ഓള്‍റൗണ്ട് താരം മെലി കെറാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

Sanju samson
ടി20 ലോകകപ്പ് 2026-ല്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച  സഞ്ജു വിശ്വനാഥ് സാംസണെ മാര്‍ച്ച് മാസത്തെ മികച്ച താരമായി തിരെഞ്ഞെടുത്ത് ഐസിസി. ഇന്ത്യന്‍ ടീമിലെ സഹതാരമായ ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജു പുരസ്‌കാരത്തിന് അര്‍ഹനായത്.
 
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ടീമിന് ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് തിരികെ അവസരം ലഭിച്ചത്.  ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 97 റണ്‍സും സെമിയിലും ഫൈനലിലും 89 റണ്‍സുമായും സഞ്ജു തിളങ്ങി. മാര്‍ച്ചില്‍ കളിച്ച ഈ 3 മത്സരങ്ങളില്‍ നിന്ന് 275 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 137.50 ബാറ്റിങ് ശരാശരി, സ്‌ട്രൈക്ക്‌റേറ്റ് ആകട്ടെ 199.27.
 
വെസ്റ്റ് ഇന്‍ഡീസിനെതിരെ 97* (50 പന്ത്), ഇംഗ്ലണ്ടിനെതിരെ 89 (42 പന്ത്), ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 89 (46 പന്ത്) എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പ്രകടനം.  പുരുഷ വിഭാഗത്തില്‍ സഞ്ജു മികച്ച താരമായപ്പോള്‍ വനിതകളില്‍ ന്യൂസിലന്‍ഡിന്റെ ഓള്‍റൗണ്ട് താരം മെലി കെറാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
 
About Writer
Jithin Raj
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആദ്യ പന്തിൽത്തന്നെ വൈഭവിനെ പുറത്താക്കുമെന്ന് ഉറപ്പിച്ചിരുന്നു, ചെയ്തുകാണിക്കാണിച്ച് പ്രഫുൽ ഹിംഗെ