Vaibhav Suryavanshi :സിക്സടിച്ച് ഗെയ്‌ലിനെ മറികടന്നു, എന്നാൽ വേഗതയേറിയ ഐപിഎൽ സെഞ്ചുറി 3 റൺസകലെ നഷ്ടം, കണ്ണ് കലങ്ങി മടങ്ങി വൈഭവ്
ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോം പ്ലേഓഫ് ഘട്ടത്തിലും തുടര്‍ന്ന് യുവതാരം വൈഭവ് സൂര്യവംശി.
ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോം പ്ലേഓഫ് ഘട്ടത്തിലും തുടര്‍ന്ന് യുവതാരം വൈഭവ് സൂര്യവംശി. സണ്‍റൈസേഴ്‌സ് ഹൈദരാബാഫിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ 29 പന്തില്‍ 12 സിക്‌സും 5 ഫോറും സഹിതം 97 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന സാക്ഷാല്‍ ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ത്തെങ്കിലും ഐപിഎല്ലിലെ വേഗതയേറിയ സെഞ്ചുറിയെന്ന നേട്ടം 3 റണ്‍സകലെ വൈഭവിന് നഷ്ടമായി. പുറത്തായതിന് പിന്നാലെ ഏറെ നിരശനായാണ് താരം കളം വിട്ടത്.
ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്‍പ് 53 സിക്‌സുകളായിരുന്നു വൈഭവ് പറത്തിയിരുന്നത്. 2012ല്‍ ക്രിസ് ഗെയ്ല്‍ നേടിയ 59 സിക്‌സുകളെന്ന റെക്കോര്‍ഡാണ് വൈഭവ് തകര്‍ത്തത്. സീസണില്‍ ഇതിനകം 15 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 680 റണ്‍സും വൈഭവ് സ്വന്തമാക്കി. അതേസമയം ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയെന്ന നേട്ടം 3 റണ്‍സ് മാത്രം അകലെയാണ് താരത്തിന് നഷ്ടമായത്. നിലവില്‍ 30 പന്തില്‍ ക്രിസ് ഗെയ്ല്‍ നേടിയ സെഞ്ചുറിയാണ് ഐപിഎല്ലിലെ വേഗതയേറിയ സെഞ്ചുറി. ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരമാണ് വൈഭവിന് നഷ്ടമായത്.