1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju Samson is irreplaceable like rohit and virat Says Riyan parag

Sanju Samson : സഞ്ജു രോഹിത്തിനെയും കോലിയേയും പോലെ, പകരക്കാരനില്ല, എങ്ങനെ ഒഴിവാക്കാനാകും: റിയാൻ പരാഗ്

ഐപിഎല്ലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Sanju Samson, Rajasthan Royals, Sanju Samson will not leave RR, Sanju and RR, Sanju and Chennai Super Kings, സഞ്ജു സാംസണ്‍, രാജസ്ഥാന്‍ റോയല്‍സ്, സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സ്
ഐപിഎല്‍ 2026 സീസണിന് മുന്‍പായി രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകനായ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി പുതിയ നായകനായ റിയാന്‍ പരാഗ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയ്ക്കും രോഹിത് ശര്‍മയ്ക്കും പകരക്കാര്‍ ഇല്ലാത്തത് പോലെതന്നെയാണ് രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണെന്നും പരാഗ് പറഞ്ഞു. ഐപിഎല്ലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
 
സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയത് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. സഞ്ജു ഭായിയുടെ പകരക്കാരനെ കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അദ്ദേഹത്തിന്റെ അതേ ശൈലിയിലുള്ള താരങ്ങളെ കണ്ടെത്താനോ അതേ സ്ഥാനത്ത് കളിപ്പിക്കാനോ ഞങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ വിരാട് കോലിയ്ക്കും രോഹിത് ശര്‍മയ്ക്കും പകരക്കാരില്ലാത്തതുപോലെയാണ് സഞ്ജു ഭായിയുടെയും കാര്യം. അത്ര മികച്ച കളിക്കാരനാണ് അദ്ദേഹം. റിയാന്‍ പരാഗ് പറഞ്ഞു.
 
2018 മുതല്‍ 2025 വരെ രാജസ്ഥാന്‍ റോയല്‍സിന്റെ അവിഭാജ്യ ഘടകമായ സഞ്ജു രാജസ്ഥാനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരവുമാണ്. എന്നാല്‍ രാജസ്ഥാനിലെ തന്റെ കാലം കഴിഞ്ഞെന്ന തോന്നലിലാണ് ടീം വിടാന്‍ തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം സഞ്ജു വ്യക്തമാക്കിയിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കളി തുടങ്ങും മുൻപെ ചെന്നൈയ്ക്ക് തിരിച്ചടി, ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് നഥാൻ എല്ലിസ് പുറത്ത്