IPL 2026: ഫൈനലിൽ ആർസിബിക്കു എതിരാളികൾ ആര്? രാജസ്ഥാൻ-ഗുജറാത്ത് മത്സരം നാളെ
എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരബാദിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിലെത്തിയത്
Rajasthan Royals
IPL 2026: ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികൾ ആരായിരിക്കുമെന്ന് നാളെ (വെള്ളി) അറിയാം. ഛണ്ഡിഗഡിൽ നാളെ രാത്രി 7.30 മുതലാണ് രണ്ടാം ക്വാളിഫയർ. ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. മേയ് 31 ഞായറാഴ്ചയാണ് ഫൈനൽ.
എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരബാദിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്‌സ് ഹൈദരബാദ് 196 നു ഓൾഔട്ട്. ടോസ് ലഭിച്ച ഹൈദരബാദ് ഗുജറാത്തിനെ ബാറ്റിങ്ങിനു അയയ്ക്കുകയായിരുന്നു.
വൈഭവ് സൂര്യവൻശിയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് രാജസ്ഥാനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 29 പന്തുകളിൽ 97 റൺസാണ് 15 കാരൻ അടിച്ചുകൂട്ടിയത്. 12 സിക്സുകളും അഞ്ച് ഫോറുകളും അടങ്ങിയതാണ് വൈഭവിന്റെ ഇന്നിങ്സ്. സീസണിലെ റൺവേട്ടക്കാരിൽ വൈഭവ് ഒന്നാമതെത്തി.