അനുബന്ധ വാര്‍ത്തകള്‍
- വൈഭവിനും ആയുഷ് മാത്രെയ്ക്കും മുകളിൽ നിൽക്കുന്ന താരം, ഇന്ത്യയുടെ അടുത്ത ബാറ്റിംഗ് സെൻസേഷനെ പ്രവചിച്ച് ആർ അശ്വിൻ
- വയ്യാത്ത പയ്യനെ പിടിച്ചുകളിപ്പിച്ചു, ചെന്നൈക്ക് കനത്ത തിരിച്ചടി: ആയുഷ് മാത്രെയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും
- Priyansh Arya: 'സെഞ്ചുറിയൊന്നും എനിക്ക് വേണ്ട, ടീം മുഖ്യം'; അന്ന് 3.8 കോടി ചെലവാക്കിയത് ചുമ്മാതല്ല !
- ഇങ്ങനെയാണോ പരിക്ക് കൈകാര്യം ചെയ്യുക, വയ്യാതിരുന്നിട്ടും ആയുഷിനെ കളിപ്പിച്ചു, പരിക്ക് മോശമാക്കി : സിഎസ്കെയ്ക്കെതിരെ അശ്വിൻ
- Ayush Mhatre : ഓടാനാവാതെ കഷ്ടപ്പെട്ട് മാത്രെ, താരത്തിന്റെ പരിക്ക് ഗുരുതരമോ?, ആശങ്കയില്‍ ചെന്നൈ ക്യാമ്പ്
മുംബൈക്കെതിരെ പ്ലെയിംഗ് ഇലവനിൽ ധോനിയും, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും
മുംബൈ ഇന്ത്യന്‍സിനെതിരെ വരാനിരിക്കുന്ന ഐപിഎല്‍ മത്സരത്തില്‍ ഇതിഹാസ താരം എം എസ് ധോനി ചെന്നൈ ടീമില്‍ തിരിച്ചെത്തിയേക്കും. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പരിക്കേറ്റ ധോനി ചെന്നെയുടെ ആദ്യ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. യുവതാരം ആയുഷ് മാത്രെയ്ക്ക് കൂടി പരിക്കേറ്റതോടെ വലിയ പ്രതിസന്ധിയിലാണ് ചെന്നൈ. ഐപിഎല്ലില്‍ ഇതുവരെ 4 പോയിന്റുകളാണ് ചെന്നൈയ്ക്കുള്ളത്.
കഴിഞ്ഞ ദിവസം ധോനി നെറ്റ്സില്‍ ബാറ്റിംഗ്, കീപ്പിംഗ് പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മാറ്റ് ഹെന്റി, ജാമി ഓവര്ട്ടണ് എന്നിവരെയാണ് ധോനി നെറ്റ്സില്‍ നേരിട്ടത്. ധോനി നെറ്റ്സില്‍ കീപ്പിങ് ചെയ്യുന്ന പതിവില്ലെന്നും അതിനാല്‍ നെറ്റ്സില്‍ താരം പരിശീലനം നടത്തിയത് മുഴുവന്‍ സമയ കീപ്പറായി ധോനി കളിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്നും മുന്‍ ചെന്നൈ താരമായ ആര് അശ്വിനാണ് വ്യക്തമാക്കിയത്.
ബൗളിങ്ങില്‍ അന്‍ഷുല്‍ കംബോജ്, ജാമി ഓവര്ട്ടണ്, നൂര്‍ അഹമ്മദ് എന്നീ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ഓപ്പണിങ്ങിലെയും മധ്യനിരയിലെയും മോശം പ്രകടനങ്ങളാണ് ചെന്നൈയെ ബാധിക്കുന്നത്. ഫോമിലായിരുന്ന ആയുഷ് മാത്രെ പുറത്തായതോടെ വലിയ പ്രതിസന്ധിയിലാണ് ചെന്നൈ. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് മുംബൈ, ബൗളിങ്ങില്‍ താളം കണ്ടെത്താനായി എന്നതാണ് മുംബൈയ്ക്ക് ആശ്വാസമാകുന്ന പ്രധാനഘടകം.