അനുബന്ധ വാര്‍ത്തകള്‍
- മുംബൈക്കെതിരെ പ്ലെയിംഗ് ഇലവനിൽ ധോനിയും, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും
- 'ആകെ കളിച്ചിരുന്ന ഒരുത്തനും പോയി'; ചെന്നൈ സൂപ്പർ കിങ്സിനു കുനിൻമേൽ കുരു !
- വയ്യാത്ത പയ്യനെ പിടിച്ചുകളിപ്പിച്ചു, ചെന്നൈക്ക് കനത്ത തിരിച്ചടി: ആയുഷ് മാത്രെയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും
- Priyansh Arya: 'സെഞ്ചുറിയൊന്നും എനിക്ക് വേണ്ട, ടീം മുഖ്യം'; അന്ന് 3.8 കോടി ചെലവാക്കിയത് ചുമ്മാതല്ല !
- 30 പന്തിൽ 34 റൺസ് മാത്രം, ചെന്നൈയെ തോൽപ്പിച്ചത് മാറ്റ് ഷോർട്സ്, ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും റുതുരാജ് പരാജയം
റുതുരാജ് ഒരു മോശം ക്യാപ്റ്റനല്ല, പക്ഷേ ചെന്നൈയെ നയിക്കേണ്ടത് സഞ്ജു : പറയാൻ കാരണങ്ങളുണ്ട്, ബദരിനാഥ്
ചെന്നൈ റുതുരാജിനെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സിഎസ്കെ താരമായ സുബ്രഹ്മണ്യം ബദരിനാഥ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 5 കിരീടങ്ങളുടെ പാരമ്പര്യമുള്ള വമ്പന്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പെരുമയ്ക്കൊത്തുള്ള പ്രകടനം നടത്താന്‍ ചെന്നൈയ്ക്കായിട്ടില്ല. ഈ സീസണില്‍ മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചെങ്കിലും 2 ജയം മാത്രമാണ് സീസണില്‍ ചെന്നൈ നേടിയിട്ടുള്ളത്. ഓപ്പണിങ്ങിലും മധ്യനിരയിലുമുള്ള താരങ്ങളുടെ മോശം പ്രകടനമാണ് ചെന്നൈയുടെ പ്രധാനകാരണം. ഇതിനിടെ ചെന്നൈ റുതുരാജിനെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സിഎസ്കെ താരമായ സുബ്രഹ്മണ്യം ബദരിനാഥ്.
ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജ് മോശമല്ലെങ്കിലും സഞ്ജു സാംസണെ നായകനാക്കുന്നതിനെ പറ്റി ചെന്നൈ ചിന്തിക്കണമെന്നാണ് ബദരീനാഥ് പറയുന്നത്. റുതുരാജ് മോശമായതുകൊണ്ടല്ല. മറിച്ച് ക്യാപ്റ്റന്‍സി ഭാരം അവന്റെ പ്രകടനത്തെ ബാധിക്കുന്നു എന്നത് കൊണ്ടാണ് ഇത് പറയുന്നത്. റുതുരാജ് വലിയ സമ്മര്‍ദ്ദത്തിലാണെന്ന് അവന്റെ മുഖത്ത് നിന്ന് തന്നെ നമുക്ക് മനസിലാക്കാന്‍ പറ്റും. റുതുരാജ് ബാറ്റിങ്ങില്‍ വെടിക്കെട്ട് പ്രകടനം നടത്തേണ്ടതുണ്ട്. 6 മത്സരങ്ങള്‍ കളിച്ചിട്ടും ഇനിയും നല്ലൊരു പ്രകടനം റുതുവിന് നടത്താനായിട്ടില്ല. യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ബദരിനാഥ് പറഞ്ഞു.