1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Kohli turns back after umpire signals him to walk argues with shubman gill

ജയിപ്പിക്കാതെ കോലി മടങ്ങാനോ?, അമ്പയർ ഔട്ട് വിളിച്ചിട്ടും മടങ്ങിയില്ല, റീപ്ലെയിൽ നോട്ടൗട്ട്, നിരാശനായി ഗിൽ

റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ ജയരാമന്‍ മദനഗോപാല്‍ പന്ത് നിലത്ത് തട്ടിയതായി കണ്ടെത്തുകയായിരുന്നു.

Kohli, Kohli Out Decision, Kohli- Gill, RCB vs GT
ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ സൂപ്പര്‍ താരം വിരാട് കോലിയുടെ പുറത്താകല്‍ സംബന്ധിച്ച് ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു വിജയത്തിലേക്ക് കുതിക്കവെ 63ല്‍ റണ്‍സില്‍ നിന്നിരുന്ന വിരാട് കോലിയുടെ പുറത്താകലിനെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങളുണ്ടയത്.
 
ആര്‍സിബി ഇന്നിങ്ങ്‌സിന്റെ 16-ാം ഓവറില്‍ അര്‍ഷദ് ഖാന്റെ പന്തില്‍ കോലി ഉയര്‍ത്തി നല്‍കിയ പന്ത് ശുഭ്മാന്‍ ഗില്‍ ഡൈവ് ചെയ്ത്കൈ പ്പിടിയിലൊതുക്കുകയായിരുന്നു. ഗുജറാത്ത് താരങ്ങള്‍ വിക്കറ്റ് ആഘോഷം തുടങ്ങിയെങ്കിലും കോഹ്ലി തീരുമാനത്തോട് യോജിച്ചില്ല. തുടര്‍ന്ന് റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ ജയരാമന്‍ മദനഗോപാല്‍ പന്ത് നിലത്ത് തട്ടിയതായി കണ്ടെത്തുകയായിരുന്നു.
 
 
തീരുമാനത്തിന് പിന്നാലെ ഗില്ലും കോഹ്ലിയും തമ്മില്‍ മൈതാനത്ത് വാക്കേറ്റം നടന്നതും ക്യാമറയില്‍ പതിഞ്ഞു. മത്സരത്തിന്റെ ആവേശവും സമ്മര്‍ദ്ദവുമെല്ലാം വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. നോട്ടൗട്ടായ തീരുമാനം വന്ന ശേഷം ആര്‍സിബിയെ വിജയത്തിലെത്തിച്ച ശേഷമാണ് കോലി മടങ്ങിയത്. മത്സരത്തില്‍ 42 പന്തില്‍ പുറത്താകാതെ 75 റണ്‍സാണ് താരം നേടിയത്. ഇതോടെ വിജയലക്ഷ്യം 18 ഓവറില്‍ മറികടക്കാന്‍ ആര്‍സിബിക്കായി. ആര്‍സിബിയുടെ രണ്ടാം ഐപിഎല്‍ കിരീടനേട്ടമാണിത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Virat Kohli: 'പ്രഷർ? വാട്ട് പ്രഷർ?'; പരിഹാസിതനിൽ നിന്ന് അനുഗ്രഹിക്കപ്പെട്ടവനിലേക്ക്