IPL 2026 Final, RCB vs GT: ഐപിഎൽ ഫൈനലിൽ ആർസിബിക്കു എതിരാളി ഗുജറാത്ത്, രാജസ്ഥാൻ പുറത്ത്
നായകൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയാണ് ഗുജറാത്തിനെ അനായാസ ജയത്തിലെത്തിച്ചത്
Shubman Gill
IPL 2026: രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയവുമായാണ് ഗുജറാത്തിന്റെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി എട്ട് പന്തുകൾ ശേഷിക്കെ ഗുജറാത്ത് ലക്ഷ്യംകണ്ടു.
നായകൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയാണ് ഗുജറാത്തിനെ അനായാസ ജയത്തിലെത്തിച്ചത്. 53 പന്തിൽ 15 ഫോറും മൂന്ന് സിക്‌സും സഹിതം ഗിൽ 104 റൺസ് നേടി. സായ് സുദർശൻ 32 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 58 റൺസെടുത്തു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ഗുജറാത്ത് നേരിടുക.