അനുബന്ധ വാര്‍ത്തകള്‍
- ചീത്ത സമയത്തിന്റെ അവസാനം നല്ല സമയം വരും, പരാഗിന് പൂര്‍ണപിന്തുണ നല്കി രാജസ്ഥാന് റോയല്‍സ്
- കൊൽക്കത്ത പോലും തോൽപ്പിച്ചു : റൺസടിക്കുന്നില്ല, ക്യാപ്റ്റൻസിയും ശോകം, രാജസ്ഥാന് പരാഗ് ബാധ്യതയാകുന്നു
- റിയാൻ പരാഗിന് അഹങ്കാരം, ടീമിൽ തുടരുന്നത് ക്യാപ്റ്റനായതുകൊണ്ട് മാത്രമെന്ന് മറക്കരുത്, രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
- മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം
- Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്
ഫോമിലല്ലെങ്കിൽ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് വരു, റിയാൻ പരാഗിന് നിർദേശവുമായി മുൻ താരം
കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗവിനോട് വിജയിച്ചെങ്കിലും ടീമിന് ആത്മവിശ്വാസം നല്കുന്ന പ്രകടനങ്ങളല്ല താരങ്ങളില്‍ നിന്നുണ്ടായത്.
ഐപിഎല്‍ 2026 സീസണിലെ തുടക്കത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് ശേഷം കിതക്കുകയാണ് രാജസ്ഥാന് റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗവിനോട് വിജയിച്ചെങ്കിലും ടീമിന് ആത്മവിശ്വാസം നല്കുന്ന പ്രകടനങ്ങളല്ല താരങ്ങളില്‍ നിന്നുണ്ടായത്. ടീമിന്റെ പരാജയങ്ങളേക്കാള്‍ രാജസ്ഥാന് റോയല്‍സ് നായകന് റിയാന്‍ പരാഗിന്റെ മോശം ബാറ്റിംഗ് പ്രകടനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സഞ്ജു സാംസണിന് പകരം രാജസ്ഥാന് നായകനായ റിയാന്‍ പരാഗിന് ബാറ്റിങ്ങില്‍ ഇതുവരെയും തിളങ്ങാനായിട്ടില്ല.
7 മത്സരങ്ങളില്‍ നിന്ന് 122 സ്ട്രൈക്ക് റേറ്റില്‍ വെറും 81 റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. സീസണിലെ ആറ് ഇന്നിങ്ങ്സുകളില്‍ നാലിലും ആദ്യ 10 പന്തില്ന് തന്നെ പരാഗ് പുറത്തായി. മധ്യനിരയിലെ റിയാന്‍ പരാഗിന്റെ മോശം പ്രകടനങ്ങളാണ് രാജസ്ഥാന്റെ തോല്‍വികളിലും നിര്‍ണായകമാവുന്നത്. ഈ സാഹചര്യത്തില്‍ റിയാന്‍ പരാഗ് ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍. ഫോമിലുള്ള കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ഹെറ്റ്മെയര്‍ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് പരിഗണിക്കണമെന്നും വസീം ജാഫര്‍ പറഞ്ഞു.
നായകനെന്ന നിലയില്‍ പരാഗ് മികച്ചുനില്‍ക്കുന്നെങ്കിലും ബാറ്റിങ്ങിലെ പരാജയം ടീമിനുള്ളിലെ പരാഗിന്റെ സ്വാധീനത്തെ ബാധിക്കുമെന്ന് ജാഫര്‍ പറയുന്നു. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ഷോട്ട് സെലക്ഷന് മെച്ചപ്പെടുത്താനും പരാഗ് ശ്രദ്ധിക്കണം. ക്യാപ്റ്റനെന്ന നിലയിലുള്ള വാക്കുകള്‍ക്ക് താരങ്ങള്‍ വില നല്കണമെങ്കില് സ്വന്തം പ്രകടനങ്ങളിലൂടെ അത് തെളിയിക്കണമെന്നും ജാഫര്‍ കൂട്ടിചേര്‍ത്തു.