അനുബന്ധ വാര്‍ത്തകള്‍
- എന്താ സായി ഇത്, ഇനി പശയൊട്ടിച്ച് കളിക്കേണ്ടി വരുമോ? , തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റ് വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് സായ് സുദർശൻ
- വൈഭവിന്റെ നിഴലില്‍ നിന്ന് അവന് രക്ഷപ്പെടണം, ജയ്സ്വാള്‍ മുംബൈയിലേക്ക് മാറണമെന്ന് അമ്പാട്ടി റായുഡു
- Gujarat Titans vs Rajasthan Royals : ഫൈനലില്‍ ആരെത്തും?, രണ്ടാം എലിമിനേറ്റര്‍ ഇന്ന്, ഗുജറാത്തിന്റെ എതിരാളികള്‍ രാജസ്ഥാന്
- IPL 2026: ഫൈനലിൽ ആർസിബിക്കു എതിരാളികൾ ആര്? രാജസ്ഥാൻ-ഗുജറാത്ത് മത്സരം നാളെ
- IPL 2026 Play Off: പഞ്ചാബിന്റെ വഴിയടച്ച് രാജസ്ഥാൻ; പ്ലേ ഓഫ് മത്സരങ്ങൾ ഇങ്ങനെ
'എല്ലാം കര്‍മഫലം', രാജസ്ഥാന്റെ പുറത്താകലില്‍ പരിഹാസവുമായി മുന്‍ ഉടമ രാജ് കുന്ദ്ര
ലക്ഷ്മി മിത്തല്‍ നയിക്കുന്ന കണ്‍സോര്‍ഷ്യം 15,300 കോടിയ്ക്കാണ് രാജസ്ഥാന് റോയല്‍സിന്റെ 75 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.
ഐപിഎല്‍ 2026-ലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ഫൈനല്‍ പ്രവേശനത്തിന് യോഗ്യത നേടാതെ രാജസ്ഥാന് റോയല്‍സ് പുറത്തായതിന് പിന്നാലെ പരിഹാസവുമായി മുന്‍ രാജസ്ഥാന് റോയല്‍സ് ഉടമയായ രാജ് കുന്ദ്ര. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ രാജസ്ഥാന് റോയല്‍സിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് രാജ് കുന്ദ്രയുടെ വിമര്‍ശനം.
ചില തോല്‍വികള്‍ പോയിന്റ് ടേബിളിനേക്കാള്‍, വലുതാണ്. കര്‍മയ്ക്ക് അതിന്റേതായ പ്ലേ ഓഫുകള്‍ ഉണ്ട് എന്നായിരുന്നു രാജ് കുന്ദ്ര തന്റെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചത്. രാജസ്ഥാന് മാനേജ്മെന്റിനെ ലക്ഷ്യം വെച്ചാണ് ഈ പോസ്റ്റ് എന്നാണ് സൂചന. ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് കൂടിയായ രാജ് കുന്ദ്രയ്ക്ക് ഐപിഎല്ലിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് ടീമിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിക്കേണ്ടിവന്നത്. തുടര്‍ന്ന് 2015-ല്‍ ബിസിസിഐ അദ്ദേഹത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു.
Some losses are bigger than the points table. Karma has its own playoffs.
— Raj Kundra (@onlyrajkundra) May 29, 2026
അടുത്തിടെ രാജസ്ഥാന് റോയല്‍സിന്റെ വലിയ തുകയ്ക്കുള്ള ഓഹരി വില്പന വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാജ് കുന്ദ്ര വീണ്ടും നിയമപോരാട്ടവുമായി രംഗത്ത് വന്നിരുന്നു.2015-ല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഓഹരികള്‍ കൈമാറ്റം ചെയ്തതെന്നും, ഫ്രാഞ്ചൈസിയിലെ തന്റെ 11.7% ഓഹരികള്‍ തിരികെ വേണമെന്നുമാണ് രാജ് കുന്ദ്രയുടെ ആവശ്യം. ലക്ഷ്മി മിത്തല്‍ നയിക്കുന്ന കണ്‍സോര്‍ഷ്യം 15,300 കോടിയ്ക്കാണ് രാജസ്ഥാന് റോയല്‍സിന്റെ 75 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.
2008ല്‍ ആദ്യ ഐപിഎല്‍ സീസണില്‍ ഷെയ്ന് വോണിന്റെ കീഴില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കാനായെങ്കിലും പിന്നീടൊരിക്കലും ഐപിഎല്‍ കിരീടനേട്ടം രാജസ്ഥാന് സ്വന്തമാക്കിയിട്ടില്ല. 2022ല്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ ഫൈനലിലെത്തിയെങ്കിലും ഗുജറാത്തിനോട് പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെ വീഴ്ത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ രാജസ്ഥന് ഗുജറാത്തിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു.