Vaibhav Sooryavanshi: 'തൂക്കി ചുവന്ന കരങ്ങളോടെ'; ഐപിഎൽ തൂത്തുവാരി വൈഭവ്
16 കളികളിൽ നിന്ന് 237.31 സ്‌ട്രൈക് റേറ്റിൽ 776 റൺസാണ് വൈഭവ് നേടിയത്
Vaibhav Sooryavanshi
Vaibhav Sooryavanshi: ലോകോത്തര കളിക്കാരെ നിഷ്പ്രഭരാക്കി 2026 ഐപിഎലിൽ 15 കാരൻ വൈഭവ് സൂര്യവൻശിയുടെ തേരോട്ടം. ലീഗിലെ ഏറ്റവും മൂല്യമേറിയ കളിക്കാരൻ അടക്കം വൈഭവിനെ തേടിയെത്തിയത് ഒന്നിലേറെ വ്യക്തിഗത നേട്ടങ്ങൾ.
സീസണിലെ എമർജിങ് പ്ലെയറായി വൈഭവിനെ തിരഞ്ഞെടുത്തു. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസുമായി ഓറഞ്ച് ക്യാപ്പ്, ഏറ്റവും ഉയർന്ന സ്‌ട്രൈക് റേറ്റ്, സീസണിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ എന്നീ ട്രോഫികളെല്ലാം വൈഭവ് സ്വന്തമാക്കി.
16 കളികളിൽ നിന്ന് 237.31 സ്‌ട്രൈക് റേറ്റിൽ 776 റൺസാണ് വൈഭവ് നേടിയത്. 48.50 ആണ് ശരാശരി. 72 സിക്‌സുകളും 63 ഫോറുകളും വൈഭവ് അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് ഈ സീസണിൽ സ്വന്തമാക്കി.