IPL Playoff Chances : അഞ്ചാമതും പഞ്ചറായി പഞ്ചാബ്, പ്ലേ ഓഫിൽ ഇനിയുള്ള മത്സരങ്ങൾ നിർണായകം, ചെന്നൈയ്ക്ക് മുന്നിൽ കൂടുതൽ സാധ്യതകൾ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പരാജയപ്പെട്ടതോടെ പഞ്ചാബ് കിംഗ്‌സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. ആദ്യ 6 മത്സരങ്ങളിലും വിജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്ന ശേഷം തുടര്‍ച്ചയായി 5 മത്സരങ്ങളിലാണ് പഞ്ചാബ് പരാജയപ്പെട്ടത്. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുകളാണ് പഞ്ചാബിനുള്ളത്. മുംബൈയുമായി പരാജയപ്പെട്ടതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത 62.8 ശതമാനത്തില്‍ നിന്ന് 42.7 ശതമാനമായി കുറഞ്ഞു. ഇനിയുള്ള 2 മത്സരങ്ങളില്‍ ആര്‍സിബി, ലഖ്‌നൗ ടീമുകളാണ് പഞ്ചാബിന്റെ എതിരാളികള്‍.
അതേസമയം പഞ്ചാബിന്റെ തോല്‍വിയോടെ കോളടിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുകളാണ് ചെന്നൈയ്ക്കുള്ളത്. 3 മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫിലെത്താന്‍ 2 വിജയങ്ങളാണ് ചെന്നൈയ്ക്ക് ആവശ്യം. പഞ്ചാബ് ഇന്ന് പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത 42.7 ശതമാനമായി ഉയര്‍ന്നു. ഇന്ന് ലഖ്‌നൗവിനെ പരാജയപ്പെടുത്താനായാല്‍ ചെന്നൈയ്ക്ക് നാലാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും. ശേഷിക്കുന്ന മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ചെന്നൈയുടെ എതിരാളികള്‍.
പഞ്ചാബ് തോറ്റതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകളും ഉയര്‍ന്നിട്ടുണ്ട്. 47.1 ശതമാനം പ്ലേ ഓഫ് സാധ്യതയാണ് രാജസ്ഥാനുള്ളത്. അവസാന 3 കളികളില്‍ മുംബൈ, ഡല്‍ഹി, ലഖ്‌നൗ ടീമുകളാണ് രാജസ്ഥാന്റെ എതിരാളികള്‍. പഞ്ചാബ് തോറ്റതോടെ 12 മത്സരങ്ങളില്‍ 16 പോയന്റുള്ള ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത 92.6 ശതമാനത്തില്‍ നിന്ന് 94.5 ശതമാനമായി. ഗുജറാത്തീന്റെ സാധ്യത 94.9 ശതമാനത്തില്‍ നിന്ന് 96.6 ശതമാനമായും ഉയര്‍ന്നു. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന് 67.4 ശതമാനം സാധ്യതയാണുള്ളത്.