1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Mumbai Indians beat KKR by 6 wickets

MI vs KKR : രോഹിത്തും റിക്കിൾട്ടണും കത്തിക്കയറി; കൊൽക്കത്തയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസിന് വിജയത്തുടക്കം

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

Mumbai Indians, MI vs KKR, Rohit sharma, Rickleton, Rahane, IPL News
ഐപിഎല്‍ 2026 സീസണിലെ ആദ്യമത്സരം വിജയത്തോടെ തുടങ്ങി മുംബൈ ഇന്ത്യന്‍സ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന  ആവേശപോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് മുംബൈ കുറിച്ചത്.സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ മുംബൈ മറികടക്കുകയായിരുന്നു.
 
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയുടെയും യുവതാരം അംഗ്ക്രിഷ് രഘുവന്‍ഷിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് കെകെആറിനെ തുണച്ചത്. രഹാനെ 40 പന്തില്‍ 67 റണ്‍സെടുത്തപ്പോള്‍, 29 പന്തില്‍ 51 റണ്‍സുമായി രഘുവന്‍ഷി കരുത്തുതെളിയിച്ചു. അവസാന ഓവറുകളില്‍ റിങ്കു സിംഗും (21 പന്തില്‍ 33) രമണ്‍ദീപ് സിംഗും ചേര്‍ന്ന് കൊല്‍ക്കത്തയെ 220-ല്‍ എത്തിച്ചു.
 
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി മുന്‍ നായകന്‍ രോഹിത് ശര്‍മയും റിയാന്‍ റിക്കിള്‍ട്ടണും ചേര്‍ന്ന് അവിസ്മരണീയമായ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 148 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 78 റണ്‍സെടുത്ത രോഹിത്തിനെ വൈഭവ് അറോറ പുറത്താക്കിയെങ്കിലും അപ്പോഴേക്കും മുംബൈ വിജയത്തിനടുത്തെത്തിയിരുന്നു. 81 റണ്‍സെടുത്ത റിക്കിള്‍ട്ടണും മുംബൈ നിരയില്‍ തിളങ്ങി.
 
ഇമ്പാക്റ്റ് പ്ലെയറായെത്തിയ സൂര്യ കുമാറിന് തിളങ്ങാനായില്ല(16). തിലക് വര്‍മ വിജയത്തിനരികെ 20 റണ്‍സെടുത്ത് പുറത്തായെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയും നമന്‍ ധിറും ചേര്‍ന്ന് മുംബൈയെ വിജയത്തീലേക്ക് നയിച്ചു. മുംബൈയ്ക്കായി ഷാര്‍ദൂല്‍ താക്കൂര്‍ 3 വിക്കറ്റുമായി തിളങ്ങി.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഐപിഎല്ലിൽ ചെന്നൈക്ക് തിരിച്ചടി, ഡെവാൾഡ് ബ്രെവിസിന് പരിക്ക്, രാജസ്ഥാനെതിരെ കളിക്കില്ല