കൂടുതൽ തുക നൽകില്ല, വിനീഷ്യസിന് വേണമെങ്കിൽ തുടരാം, അല്ലെങ്കിൽ പോകാം: നിലപാട് കടുപ്പിച്ച് റയൽ, നോട്ടമിട്ട് ആഴ്സണൽ
2027 സീസണില്‍ ഹൊസെ മൊറിന്യോ പരിശീലകനായി ചുമതലയേറ്റ ശേഷം നിരവധി താരങ്ങളെ ക്ലബ് പുതിയതായി സൈന്‍ ചെയ്തിരുന്നു.
ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുന്നു. നിലവില്‍ റയല്‍ മാഡ്രിഡിലെ സൂപ്പര്‍ താരമാണെങ്കിലും ജൂഡ് ബെല്ലിങ്ഹാം, കിലിയന്‍ എംബാപ്പെ എന്നിവര്‍ കൂടി ഉള്‍പ്പെട്ട താരനിരയില്‍ വിനീഷ്യസിന് പ്രത്യേക പരിഗണന നല്‍കാന്‍ റയല്‍ മാഡ്രിഡ് തയ്യാറല്ല. നിലവിലെ ഓഫര്‍ തുക ഉയര്‍ത്താനോ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനോ റയല്‍ മാഡ്രിഡ് തയ്യാറല്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് വിനീഷ്യസ് ക്ലബ് വിടാനുള്ള സാധ്യതകള്‍ തെളിയുന്നത്.
2027 സീസണില്‍ ഹൊസെ മൊറിന്യോ പരിശീലകനായി ചുമതലയേറ്റ ശേഷം നിരവധി താരങ്ങളെ ക്ലബ് പുതിയതായി സൈന്‍ ചെയ്തിരുന്നു. നിലവില്‍ എംബാപ്പെയുടെയും ബെല്ലിങ്ഹാമിന്റെയും നിഴലിലായി താന്‍ മാറുന്നു എന്ന പരാതി വിനീഷ്യസിനുണ്ട്. എന്നാല്‍ വിനീഷ്യസിന്റെ സാലറിയിലടക്കം മാറ്റം വരുത്താന്‍ റയല്‍ തയ്യാറല്ല. വിനീഷ്യസിന് വേണമെങ്കില്‍ ക്ലബില്‍ തുടരാമെന്നും അല്ലെങ്കില്‍ ക്ലബ് വിടാമെന്നുമാണ് റയലിന്റെ നിലപാട്. കരാര്‍ പുതുക്കുന്നതില്‍ അന്തിമ ധാരണയുണ്ടാകാതെ പോയാല്‍ അടുത്ത വര്‍ഷം ഫ്രീ ഏജന്റായി ട്രാന്‍സ്ഫര്‍ വിപണി നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ റയലിന് താല്പര്യം നിലവിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ഉള്‍പ്പെടുത്തുന്നതാണ്.
നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ആഴ്‌സണലാണ് വിനീഷ്യസില്‍ താല്പര്യം അറിയിച്ചിട്ടുള്ളത്. നിലവില്‍ റയല്‍ മാഡ്രിഡുമായി വിനീഷ്യസ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആഴ്‌സണലും ഈ നീക്കങ്ങളെ വളരെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. റയല്‍ മാഡ്രിഡ് വിടാന്‍ വിനീഷ്യന്‍ തീരുമാനിച്ചാല്‍ ഉയര്‍ന്ന തുക തന്നെ ആഴ്‌സണല്‍ വാഗ്ദാനം ചെയ്യും. പരസ്യവരുമാനം അടക്കം മറ്റ് ആനുകൂല്യങ്ങളും ഇതില്‍ ഉണ്ടാകും. ഈ വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ കൂടിയായ ആഴ്‌സണല്‍ 2027ലെ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയാണ് ലക്ഷ്യമിടുന്നത്.