1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jasprit Bumrah Ruled out Aquib nabi named as replacement

ബുമ്ര പുറത്ത്, പകരക്കാരനായി അക്വിബ് നബി, ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം

കഴിഞ്ഞ 2 രഞ്ജി ട്രോഫി സീസണുകളില്‍ നിന്നായി 104 വിക്കറ്റുകളാണ് അക്വിബ് നബി നേടിയത്.

Jasprit Bumrah, Indian Test Team, Aquib Nabi, Jasprit Bumrah Replacement, India vs Srilanka
ജസ്പ്രീത് ബുമ്രയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി. പരിക്ക് പൂര്‍ണമായും മാറാത്ത സാഹചര്യത്തിലാണ് താരത്തെ പരമ്പരയില്‍ നിന്നും ഒഴിവാക്കിയത്. പകരക്കാരനായി ജമ്മു കശ്മീര്‍ താരം അക്വിബ് നബിയെ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വഴി തുറക്കുന്നത്.
 
കഴിഞ്ഞ 2 രഞ്ജി ട്രോഫി സീസണുകളില്‍ നിന്നായി 104 വിക്കറ്റുകളാണ് അക്വിബ് നബി നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ ഈ മികച്ച പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്ക് വഴി തുറന്നത്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മാത്രം 60 വിക്കറ്റുകളാണ് താരം നേടിയത്. ജമ്മു കശ്മീരിന് കന്നി കിരീടം സമ്മാനിക്കുന്നതില്‍ അക്വിബ് നബി നിര്‍ണായകമായ പങ്കാണ് വഹിച്ചത്.
 
പരിക്കേറ്റ് വിശ്രമത്തിലായിരുന്നുവെങ്കിലും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്. എന്നാല്‍ ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് ഇനിയും ഭേദമാകാനുണ്ടെന്ന് വ്യക്തമായത്.രണ്ടാം ടെസ്റ്റില്‍ ബുമ്രയെ കളിപ്പിക്കാനുള്ള സാധ്യത ബിസിസിഐ പരിഗണിച്ചിരുന്നെങ്കിലും അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ മെഡിക്കല്‍ സംഘം ആവശ്യപ്പെടുകയായിരുന്നു.
 
 ഓഗസ്റ്റ് 15 മുതല്‍ ഗാലെയിലും ഓഗസ്റ്റ് 23 മുതല്‍ കൊളംബോയിലുമാണ് ഇന്ത്യ മത്സരങ്ങള്‍ കളിക്കുക. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇനി ശേഷിക്കുന്ന 9 മത്സരങ്ങളില്‍ ഏഴിലും വിജയിക്കേണ്ടതുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പട്ടിണി കിടക്കുന്നവന്‍ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ ഡാന്‍സ് കളിക്കാന്‍ ക്ഷണിക്കുന്നത് പോലെ, ബ്രസീലിന്റെ വരവിനെ പരിഹസിച്ച് ബൂട്ടിയ