1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Mumbai Indians set to clash with kolkata knight riders

KKR vs MI : വാംഖഡെയിൽ മുംബൈക്ക് എതിരാളികൾ കൊൽക്കത്ത, ഇന്നത്തെ മത്സരത്തിൽ തീപ്പാറും

ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ക്വിന്റണ്‍ ഡികോക്ക് കൂടി ടീമിലെത്തിയത് വലിയ ആത്മവിശ്വാസമാണ് മുംബൈയ്ക്ക് നല്‍കുന്നത്.

Mumbai Indians, KKR vs MI, IPL News
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. വാംഖഡെയില്‍ രാത്രി 7.30നാണ് മത്സരം. അഞ്ച് ഐപിഎല്‍ കിരീടങ്ങളുള്ള മുംബൈയും 3 ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ തീപാറുന്ന പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മികച്ച താരങ്ങളുണ്ടെങ്കിലും കഴിഞ്ഞ സീസണുകളിലൊന്നും പേരിനൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നില്ല.
 
ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ക്വിന്റണ്‍ ഡികോക്ക് കൂടി ടീമിലെത്തിയത് വലിയ ആത്മവിശ്വാസമാണ് മുംബൈയ്ക്ക് നല്‍കുന്നത്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര തുടങ്ങി ദേശീയ ടീമില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങള്‍ മുംബൈ നിരയിലുണ്ട്. അതേസമയം ഫിന്‍ അലനും ടിം സെഫര്‍ട്ടുമടങ്ങിയ കൊല്‍ക്കത്ത ബാറ്റിംഗ് നിരയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, യുവതാരം അംഗ്രിഷ് രഘുവംശി എന്നിവരുടെ പ്രകടനവും കൊല്‍ക്കത്തയ്ക്ക് നിര്‍ണായകമാകും.
 
 ബൗളിങ്ങില്‍ ബുമ്രയും ബോള്‍ട്ടുമടങ്ങുന്ന മുംബൈ നിരയ്ക്ക് മുന്‍തൂക്കമുണ്ട്. ദീപക് ചാഹറും ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമിലുണ്ട് എന്നത് മുംബൈയ്ക്ക് ബൗളിങ് വൈവിധ്യം നല്‍കുന്നുണ്ട്. പരിക്ക് വലയ്ക്കുന്ന കൊല്‍ക്കത്ത നിരയെ നയിക്കുന്നത് കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ എന്നീ യുവതാരങ്ങളാണ്. സ്പിന്‍ നിരയില്‍ സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് കൊല്‍ക്കത്തയുടെ കരുത്ത്.
അടുത്ത ലേഖനം
മൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായി, അച്ഛൻ വേറെ വിവാഹം കഴിച്ചതോടെ വളർന്നത് മുത്തശ്ശിക്കൊപ്പം, തീയിൽ കുരുത്ത ജീവിതം, ആരാണ് അനികേത് വർമ?