അനുബന്ധ വാര്‍ത്തകള്‍
- ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സി മോശം, മുംബൈ നായകനാകേണ്ടത് സൂര്യ: ആര് അശ്വിന്
- രോഹിത്തും സൂര്യയുമല്ല, ഇത്തവണ മുംബൈയുടെ പ്രധാന ബാറ്ററാവുക ആ താരം, പ്രവചനവുമായി ആർ അശ്വിൻ
- ഹാർദ്ദിക് മാറിനിൽക്കട്ടെ, മുംബൈയെ നയിക്കേണ്ടത് സൂര്യകുമാർ, ചർച്ചകൾ സജീവം
- അവനെ മാറ്റിനിർത്തിയത് തെറ്റായിരുന്നു, ക്ഷമ ചോദിച്ചു: സൂര്യകുമാർ യാദവ്
- എന്തും നടക്കാമല്ലോ, സഞ്ജു തന്നെ ഇന്ത്യൻ ടി20 ക്യാപ്റ്റനായേക്കാം: പ്രവചനവുമായി മുഹമ്മദ് കൈഫ്
എന്തുകൊണ്ട് സൂര്യയെ ഇംപാക്റ്റ് പ്ലെയറാക്കി, കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവിനെ 'ഇംപാക്ട് പ്ലെയര്‍' ആയി ഇറക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പരിശീലകന് മഹേല ജയവര്‍ധനെ. താരത്തിന്റെ ഫിറ്റ്നസ് കാര്യത്തില്‍ ടീം പുലര്‍ത്തുന്ന ജാഗ്രതയുടെ ഭാഗമായാണ് താരത്തെ മാറ്റിനിര്‍ത്തിയതെന്നാണ് ജയവര്‍ധനെ വ്യക്തമാക്കിയത്.
പരിക്കിനെത്തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാര്‍ ടീമിലേക്ക് തിരിച്ചെത്തിയത്. അതിനാല്‍ തന്നെ താരത്തിന് പെട്ടെന്ന് അമിത ജോലിഭാരം നല്കാന് ടീം മാനേജ്മെന്റ് ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്തുക എന്നത് ഞങ്ങള്‍ക്ക് പ്രധാനമാണ്. ഫീല്ഡിംഗിനിറങ്ങുമ്പോള് ഉണ്ടാകാന്‍ സാധ്യതയുള്ള പരിക്കുകള്‍ ഒഴിവാക്കാനാണ് ബാറ്റിംഗിന് മാത്രം അദ്ദേഹത്തെ നിയോഗിച്ചത്,' ജയവര്‍ധനെ പറഞ്ഞു.
മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ സൂര്യകുമാറിന് പക്ഷേ ബാറ്റിങ്ങില്‍ കാര്യമായ പ്രകടനം നടത്താനായിരുന്നില്ല. എങ്കിലും ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും റിക്കിള്‍ട്ടണിന്റെയും പ്രകടനങ്ങളുടെ മികവില്‍ മുംബൈ മത്സരത്തില്‍ അനായാസമായി വിജയിച്ചിരുന്നു.