അനുബന്ധ വാര്‍ത്തകള്‍
- Sweden vs Tunisia : ലോകകപ്പിൽ സ്വീഡന്റെ ശക്തിപ്രകടനം; ടുണീഷ്യയെ തകർത്തത് 5-1ന്
- Netherlands vs Japan: 89മത്തെ മിനിറ്റിൽ ബുള്ളറ്റ് ഹെഡർ, നെതർലൻഡ്സിനെ വിറപ്പിച്ചു, സമനില പിടിച്ച് ജപ്പാൻ
- പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന
- ഫ്രീയായി കളി കാണാൻ വേണ്ടാത്ത ലിങ്കുകളിൽ കേറല്ല, കീശ കീറും : വ്യാജ ആപ്പുകൾ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി കേരളാ പോലീസ്
- FIFA Worldcup 2026 : 2 ഗോൾ, 3 റെഡ് കാർഡുകൾ, ഗിൽബർട്ടോ മോറയ്ക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോ
Lamine Yamal : ലോകകപ്പിൽ സ്പെയിന് ഇന്ന് ആദ്യ മത്സരം, കേപ് വെർഡെയ്ക്കെതിരെ ലാമിൻ യമാൽ കളിച്ചേക്കില്ല
ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുന്ന സ്പെയ്ന്‍ ക്യാമ്പില്‍ തിരിച്ചടിയായി ലാമിന് യമാലിന്റെ പരിക്ക്.
ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുന്ന സ്പെയ്ന്‍ ക്യാമ്പില്‍ തിരിച്ചടിയായി ലാമിന് യമാലിന്റെ പരിക്ക്. കേപ് വെര്‍ഡെയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ 18കാരന് മത്സരിക്കുമോ എന്ന ചോദ്യത്തിന് റിസ്കെടുക്കാന്‍ സ്പെയ്ന്‍ തയ്യാറല്ലെന്ന മറുപടിയാണ് പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂന് പറയുന്നത്.
വലിയ ടൂര്‍ണമെന്റായതിനാല്‍ തന്നെ കുഞ്ഞന്മാരായ കേപ് വെര്‍ഡെയ്ക്കെതിരെ ലമാലിന്റെ കാര്യത്തില്‍ റിസ്ക് എടുക്കാന്‍ സ്പെയ്ന്‍ തയ്യാറല്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ മത്സരത്തിനിടെയാണ് യമാലിന്റെ കാലിന് പരിക്കേറ്റത്. ടീമിനൊപ്പം ചേര്‍ന്നെങ്കിലും പരിശീലന സെഷനുകളില്‍ താരം പങ്കെടുത്തിരുന്നില്ല. യമാലിന് പകരം അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിഗോ റിക്വല്മെയോ അല്ലെങ്കില്‍ ഫെറാന്‍ ടോറസിനെയോ ആകും സ്പെയ്ന്‍ കളിപ്പിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മറ്റ് കടുത്ത മത്സരങ്ങളും നോക്കൗട്ട് ഘട്ടവും മുന്നിലുള്ളതിനാല്‍ തന്നെ പരിക്ക് വഷളാകാതെ നോക്കുക എന്നതിനാണ് സ്പെയ്ന്‍ പ്രധാന്യം നല്‍കുന്നത്.