1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar yadav on dropping axar patel from India vs SA match

അവനെ മാറ്റിനിർത്തിയത് തെറ്റായിരുന്നു, ക്ഷമ ചോദിച്ചു: സൂര്യകുമാർ യാദവ്

2026ലെ ഐസിസി ടി20 ലോകകപ്പിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയത് തന്റെ പിഴവാണെന്ന് സമ്മതിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്.

Suryakumar Yadav
2026ലെ ഐസിസി ടി20 ലോകകപ്പിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയത് തന്റെ പിഴവാണെന്ന് സമ്മതിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ അക്ഷറിനെ മാറ്റിനിര്‍ത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും താരത്തോട് ഇതിന്റെ പേരില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിച്ചിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി.
 
ടൂര്‍ണമെന്റില്‍ ഇന്ത്യ വഴങ്ങിയ ഏക തോല്‍വി ഈ മത്സരത്തിലായിരുന്നു. അക്ഷറിന് പകരം വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഇതിനെ പറ്റി സൂര്യ പറഞ്ഞത് ഇങ്ങനെ. ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ അക്ഷറിന് നീരസമുണ്ടായിരുന്നു. അവനെ തെറ്റ് പറയാനാവില്ല. അത്രയും പരിചയസമ്പന്നനായ താരമാണ് അക്ഷര്‍. അതുകൊണ്ട് തന്നെ അവനോട് ഞാന്‍ ക്ഷമ ചോദിച്ചു. തെറ്റായ തീരുമാനമായിരുന്നുവെന്ന് സമ്മതിച്ചു. ടീമിന് വേണ്ടിയെടുത്ത തീരുമാനമാണെങ്കിലും അതൊരു കഠിനമായ സംഭാഷണമായിരുന്നു. എന്നാല്‍ അക്ഷര്‍ അത് പക്വതയോടെ ഉള്‍ക്കൊണ്ടു. സൂര്യകുമാര്‍ യാദവ് പറഞ്ഞു.
 
 തോല്‍വിക്ക് പിന്നാലെ സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിലാണ് അക്ഷര്‍ തിരിച്ചെത്തിയത്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ അക്ഷര്‍ 8 മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലന്‍ഡിനെതിരെ ഫൈനലില്‍ 27 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അക്ഷറിനായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ അക്ഷറെടുത്ത 2 ക്യാച്ചുകളും മത്സരത്തില്‍ നിര്‍ണായകമായിരുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പ്ലെയർ ഓഫ് ദ ടൂർണമെൻ്റ്, സഞ്ജുവിനേക്കാൾ അർഹൻ ബുമ്ര : എ ബി ഡിവില്ലിയേഴ്സ്