അനുബന്ധ വാര്ത്തകള്
- Shivam Dube : ബാറ്റിംഗുമില്ല, ബൗളിങ്ങുമില്ല, ടീമിനെ തോൽപ്പിക്കാൻ ക്യാച്ചുകളും കൈവിടുന്നു: എന്തിനാണ് ദുബെ ടീമിൽ ?
- ബുമ്ര, തിലക്, സൂര്യ അവരെല്ലാം ചാമ്പ്യൻ പ്ലെയേഴ്സ്, തിരിച്ചുവരുമെന്ന് ജയവർധനെ
- Suryakumar yadav: മുംബൈ ഇന്ത്യൻസ് കടുത്ത തീരുമാനത്തിലേക്ക്; സൂര്യകുമാർ യാദവിനെ ബെഞ്ചിലിരുത്തും !
- ക്യാപ്റ്റനെ ടീമംഗങ്ങൾക്ക് വിശ്വാസമില്ല, ഡ്രസ്സിംഗ് റൂമിൽ ഹാർദ്ദിക് ഒറ്റപ്പെട്ടെന്ന് മനോജ് തിവാരി
- Mumbai Indians: അങ്ങനെ അതിലൊരു തീരുമാനമായി; പ്രതീക്ഷ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫ് കളിക്കില്ല?
Gujarat Titans vs Punjab Kings: ഒരു പന്ത് ബാക്കിനിൽക്കെ ഗുജറാത്തിനു ജയം; പഞ്ചാബിനു പാളി
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റിനു 163 റൺസെടത്തു
Gujarat Titans
Gujarat Titans vs Punjab Kings: പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റിനു 163 റൺസെടത്തു. മറുപടി ബാറ്റിങ്ങിൽ ഒരു പന്തും നാല് വിക്കറ്റും ശേഷിക്കെ ഗുജറാത്ത് ലക്ഷ്യംകണ്ടു. സായ് സുദർശൻ (41 പന്തിൽ 57), വാഷിങ്ടൺ സുന്ദർ (23 പന്തിൽ പുറത്താകാതെ 40), ജോസ് ബട്‌ലർ (22 പന്തിൽ 26) എന്നിവർ ഗുജറാത്തിനായി ചേസിങ്ങിൽ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 47-5 എന്ന നിലയിൽ വൻതകർച്ചയിലേക്ക് വീണതാണ്. ആറാമതായി ക്രീസിലെത്തിയ സൂര്യാൻഷ് ഷെഡ്‌ഗെ (29 പന്തിൽ 57), മാർകസ് സ്റ്റോയ്‌നിസ് (31 പന്തിൽ 40), മാർക്കോ യാൻസൺ (11 പന്തിൽ 20) എന്നിവർ പഞ്ചാബിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഗുജറാത്തിന്റെ ജേസൺ ഹോൾഡർ ആണ് കളിയിലെ താരം. കഗിസോ റബാദയ്ക്കും മുഹമ്മദ് സിറാജിനും രണ്ട് വീതം വിക്കറ്റുകൾ.