1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Why Shivam dube in Team fans slams him after dropping catches

Shivam Dube : ബാറ്റിംഗുമില്ല, ബൗളിങ്ങുമില്ല, ടീമിനെ തോൽപ്പിക്കാൻ ക്യാച്ചുകളും കൈവിടുന്നു: എന്തിനാണ് ദുബെ ടീമിൽ ?

9 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ചെന്നൈയെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത് ശിവം ദുബെയുടെ പ്രകടനമാണ്

Shivam Dube, Chennai super kings, IPL News, Cricket News
ഐപിഎല്‍ 2026 സീസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ടീമിനെ രൂപപ്പെടുത്തുന്ന പക്രിയയാണ്. അതിനാല്‍ തന്നെ ആദ്യ 3 മത്സരങ്ങളില്‍ തോറ്റുകൊണ്ടാണ് ചെന്നൈ സീസണ്‍ ആരംഭിച്ചത്. സീസണ്‍ ആരംഭിക്കും മുന്‍പ് ബൗളിങ്ങായിരുന്നു ചെന്നൈയുടെ തലവേദന. ബാറ്റിങ്ങില്‍ റുതുരാജ് ഗെയ്ക്ക്വാദ്, സഞ്ജു സാംസണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, ശിവം ദുബെ എന്നിവരടങ്ങിയ സംഘം പേപ്പറില്‍ ശക്തമായിരുന്നെങ്കിലും ആദ്യപകുതിയില്‍ സഞ്ജു, ആയുഷ് മാത്രെ എന്നിവര്‍ മാത്രമായിരുന്നു ടീമിനായി തിളങ്ങിയത്.
 
 9 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ചെന്നൈയെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത് ശിവം ദുബെയുടെ പ്രകടനമാണ്.  ബാറ്റിങ്ങിലും ബൗളിങ്ങിലും സൂപ്പര്‍ ഫ്‌ലോപ്പായി മാറിയ ദുബെ ഫീല്‍ഡില്‍ അനായാസകരമായ ക്യാച്ചിംഗ് അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ചെപ്പോക്കില്‍ മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ നമന്‍ ധിര്‍ നല്‍കിയ ക്യാച്ച് താരം കൈവിട്ടതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. ഈ ഐപിഎല്ലില്‍ ചെന്നൈയുടെ ഏറ്റവും വലിയ ബാധ്യത ശിവം ദുബെയാണെന്നും മധ്യനിരയില്‍ ടീം കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ദയവായി ദുബെയെ ഇമ്പാക്ട് പ്ലെയറായി മാത്രം ഉപയോഗിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.
 
സീസണില്‍ ഇതുവരെ 6 ക്യാച്ചുകളാണ് ദുബെ കൈവിട്ടത്. ഒരൊറ്റ ക്യാച്ച് മത്സരഫലം തന്നെ മാറ്റിമറിയ്ക്കും എന്നതിനാല്‍ ഇനിയുള്ളത് നിര്‍ണായകമായ മത്സരങ്ങളാണെന്ന് പരിഗണിച്ച് ദുബെയെ ഫീല്‍ഡില്‍ അനുവദിക്കരുതെന്നും ആരാധകര്‍ പറയുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സ്ഥിരത നല്‍കിയ ദുബെയ്ക്ക് ചെന്നൈയില്‍ അതിന് കഴിയുന്നില്ല. ഡെവാള്‍ഡ് ബ്രെവിസും തിളങ്ങാത്തതിനാല്‍ മധ്യനിര ചെന്നൈയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബുമ്ര, തിലക്, സൂര്യ അവരെല്ലാം ചാമ്പ്യൻ പ്ലെയേഴ്സ്, തിരിച്ചുവരുമെന്ന് ജയവർധനെ