അനുബന്ധ വാര്‍ത്തകള്‍
- പന്തെറിയാത്ത ഹാര്‍ദ്ദിക്കിനെ ഇന്ത്യയ്ക്ക് വേണോ? ടി20 ലോകകപ്പ് ടീമില്‍ നിന്നും ഹാര്‍ദ്ദിക് പുറത്തേക്ക്?
- എഡാ മോനെ... ഇത് കര വേറയാ.. ഷമര്‍ ജോസഫിന്റെ ആദ്യ ഓവറില്‍ വൈഡ് നോബോള്‍ പൂരം, വിട്ടുകൊടുത്തത് 22 റണ്‍സ്
- സ്റ്റാർക്ക് എന്താണെന്നും ആരാണെന്നും ഉടനെ മനസിലാകും, ഓസീസ് സൂപ്പർ പേസറെ പിന്തുണച്ച് ഗംഭീർ
- Sanju Samson: ധോനിയെ വെല്ലുന്ന സഞ്ജു ഷോ, ലിവിങ്സ്റ്റണിന്റെ റണ്ണൗട്ട് ആഘോഷിച്ച് സോഷ്യല്‍ മീഡിയ
- ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ധോനി തന്നെ, 3 ഐസിസി കിരീടം മറ്റാർക്കുണ്ട്: ഗംഭീർ
ഹാർദ്ദിക്കെ, ആരെങ്കിലും ചോദിച്ചാൽ 42 വയസ്സുള്ള പയ്യൻ അഴിഞ്ഞാടിയതെന്ന് പറഞ്ഞാൽ മതി
Dhoni,CSK
രചിന് രവീന്ദ്ര, റുതുരാജ് ഗെയ്ക്ക് വാദ്,ശിവം ദുബെ എന്നിവര്‍ നല്കിയ മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യഓവറുകളില്‍ ചെന്നൈ സ്കോര്‍ ഇഴഞ്ഞതോടെ ചെന്നൈ കിംഗ്സ് 200 താണ്ടില്ല എന്ന അവസ്ഥയിലാണ് അവസാന ഓവറില്‍ ധോനി ക്രീസിലെത്തിയത്. അവസാന ഓവര്‍ എറിയുന്നത് മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയും. ധോനിയുടെ പ്രിയ ശിഷ്യനെന്ന് വിളിപ്പേരുണ്ടെങ്കിലും ആ ബന്ധമൊന്നും ഗ്രൗണ്ടില്‍ ധോനി കാണിച്ചില്ലെന്ന് മാത്രമല്ല കിട്ടിയ എല്ലാ ബോളും തന്നെ അടിച്ചുപറത്തുകയും ചെയ്തു. ഇരുപതാം ഓവര്‍ ഹാര്‍ദ്ദിക് എറിയാനെത്തുമ്പോള്‍ ചെന്നൈ 180 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു. രണ്ടാം ബോളില്‍ ഡാരില്‍ മിച്ചല്‍ പുറത്തായത് കരഘോഷത്തോടെയാണ് ചെന്നൈ ആരാധകര്‍ ആഘോഷിച്ചത്. ക്രീസിലെത്തിയ ധോനി നേരിട്ട ആദ്യ ബോള്‍ ലോംഗ് ഓണിന് മുകളിലൂടെ സിക്സ്. അടുത്ത ബോള്‍ ലോംഗ് ഓണിനും ഡീപ് മിഡ് വിക്കറ്റിനും ഇടയിലൂടെ സമ്മര്‍ദ്ദത്തിലായ ഹാര്‍ദ്ദിക്കിന്റെ അഞ്ചാമത്തെ ബോള്‍ വന്നത് ഫുള്‍ടോസ് ലെങ്തില്‍ ഇതും സിക്സ് നേടിയതോടെ ടീം സ്കോര്‍ 200 കടന്നു കുതിച്ചു. അവസാന പന്തില്‍ 2 റണ്‍സ് കൂടി നേടിയതോടെ ടീം സ്കോര്‍ 206/4.
നേരിട്ട 4 പന്തില്‍ നിന്നും 3 സിക്സടക്കം ധോനി നേടിയത് 500 സ്ട്രൈക്ക് റേറ്റില്‍ 20 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇഷാന് കിഷന്, രോഹിത് ശര്‍മ എന്നിവരിലൂടെ നന്നായി തുടങ്ങിയെങ്കിലും മധ്യ ഓവറുകളില്‍ ചെന്നൈ കളി പിടിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മതീഷ പതിരാനയും മധ്യഓവറുകളില്‍ റണ്‍സ് പിടിച്ചുനിര്‍ത്തിയ ശാര്‍ദൂല്‍ താക്കൂര്‍,തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമായി. മുംബൈയ്ക്കായി രോഹിത് ശര്‍മ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.