ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ധോനി തന്നെ, 3 ഐസിസി കിരീടം മറ്റാർക്കുണ്ട്: ഗംഭീർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ഏപ്രില്‍ 2024 (15:57 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിന് മുന്‍പ് മുന്‍ ചെന്നൈ നായകനും ഇന്ത്യയുടെ ഇതിഹാസ നായകനുമായിരുന്ന മഹേന്ദ്ര സിംഗ് ധോനിയെ പുകഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ന് ഐപിഎല്ലില്‍ ചെന്നൈയെ നേരിടാന്‍ പോകുന്നതിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കുകയായിരുന്നു ഗംഭീര്‍.

വ്യക്തമായും ഇന്ത്യ കണ്ടതില്‍ ഏറ്റവും വിജയിച്ച നായകന്‍ ധോനിയാണെന്ന് ഗംഭീര്‍ പറയുന്നു. ടെസ്റ്റ് മത്സരങ്ങളും വിദേശത്ത് പരമ്പരയും ആര്‍ക്കും നേടാനാകും. എന്നാല്‍ ഐസിസി കിരീടങ്ങള്‍ എളുപ്പമല്ല. 3 ഐസിസി കിരീടങ്ങളാണ് ധോനി നേടിയിട്ടുള്ളത്. ഐപിഎല്ലിലും വിജയകരമായ റെക്കോര്‍ഡാണ് ധോനിയുടേത്. എപ്പോഴും ടാക്ടിക്കലായി ചിന്തിക്കുന്ന ആളാണ് ധോനി. സ്പിന്നര്‍മാരെ എങ്ങനെ നിയന്ത്രിക്കാമെന്നും എങ്ങനെ ഫീല്‍ഡ് സെറ്റ് ചെയ്യാമെന്നും ധോനിക്കറിയാം. ഫിനിഷറെന്ന നിലയിലും മികച്ച പ്രകടനം നടത്താന്‍ ധോനിക്ക് സാധിക്കുന്നു. ഗംഭീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :