Sanju Samson: ധോനിയെ വെല്ലുന്ന സഞ്ജു ഷോ, ലിവിങ്സ്റ്റണിന്റെ റണ്ണൗട്ട് ആഘോഷിച്ച് സോഷ്യല്‍ മീഡിയ
Sanju Samson,Runout
Excellent piece of fielding!
എന്നാല്‍ രണ്ടാം റണ്ണിനായി സ്ട്രൈക്കർ എന്‍ഡിലെ ക്രീസ് വിട്ടിറങ്ങിയ ലിവിങ്ങ്സ്റ്റണ് തനുഷ് കോട്ടിയന്റെ ത്രോ വരുന്നത് കണ്ട് തിരിച്ചോടിയെങ്കിലും ത്രോ സ്വീകരിച്ച സഞ്ജു ബാലന്‍സ് തെറ്റി വീഴുന്നതിനിടയിലും സ്റ്റമ്പിങ് പൂര്‍ത്തിയാക്കി. ലിവിങ്സ്റ്റണ് ക്രീസിലെത്തിയെന്നാണ് ആദ്യം കരുതിയെങ്കിലും റിപ്ലേയില്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പഞ്ചാബ് താരം പുറകിലായിരുന്നു. 14 പന്തില്‍ 21 റണ്‍സുമായി ലിവിങ്ങ്സ്റ്റണ് സ്കോര്‍ അടിച്ചുകയറ്റുന്ന സാഹചര്യത്തിലാണ് സഞ്ജുവിന്റെ ത്രോയില്‍ താരം പുറത്തായത്. എന്നാല്‍ അടുത്ത ഓവറില്‍ സഞ്ജുവും ആവേശ് ഖാനും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടായതോടെ രാജസ്ഥാന് ഉറപ്പായ ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.