അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (12:58 IST)
ബുണ്ടസ് ലീഗയിലെ ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്തത്തിന് അവസാനമിട്ട് ബയര്‍ ലെവര്‍കൂസന്‍. ബുണ്ടസ് ലീഗയില്‍ കാര്യമായ ഒരു ചരിത്രവും പറയാനില്ലാത്ത ടീം ലീഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടമാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം വെര്‍ഡര്‍ ബൃഹ്മനെതിരെ 5-0ത്തിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതോറ്റെയാണ് കിരീടം ലവര്‍കൂസന്‍ ഉറപ്പിച്ചത്. ലീഗില്‍ ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ലവര്‍കൂസന്റെ നേട്ടം.
തുടര്‍ച്ചയായി 11 സീസണുകളില്‍ കിരീടം സ്വന്തമാക്കിയ ബയേണിന്റെ സ്വപ്നകുതിപ്പിനാണ് ഇതോടെ അവസാനമായത്. ലീഗില്‍ അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് ലവര്‍കൂസന്‍ കിരീടം ഉറപ്പിച്ചത്. നിലവില്‍ 79 പോയിന്റുകളാണ് ലവര്‍കൂസനുള്ളത്. രണ്ടാമതുള്ള ബയേണിന് 63 പോയന്റുകളും. ആദ്യ ബുണ്ടസ് ലീഗയ്‌ക്കൊപ്പം 1993ന് ശേഷം ലവര്‍കൂസന്‍ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.ജര്‍മന്‍ കപ്പ് ഫൈനലില്‍ യോഗ്യത നേടിയ ലവര്‍കൂസന്‍ ഇത്തവണ യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടറിലെ ആദ്യപാദവും വിജയിച്ചാണ് നില്‍ക്കുന്നത്. ഈ സീസണില്‍ ഇനിയും ലവര്‍കൂസനില്‍ കിരീടങ്ങളെത്തും എന്നത് ഇതോടെ ഉറപ്പായിരിക്കുകയാണ്.