1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Visits by Xi, Putin, and Pezeshkian

ഷി, പുടിന്‍, പെസെഷ്‌കിയാന്‍ എന്നിവരുടെ സന്ദര്‍ശനം: ഡല്‍ഹിയില്‍ 30,000 സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രത്യേക ഹോട്ടലുകള്‍

India- Russia, Putin,India- Russia Summit,Oil import, US Tarif policy,ഇന്ത്യ- റഷ്യ, പുടിൻ, ഇന്ത്യ- റഷ്യ ഉച്ചകോടി, എണ്ണ ഇറക്കുമതി, താരിഫ് പോളിസി
ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ഹോട്ടലുകളില്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ ഈ ആഴ്ച തലസ്ഥാനത്ത് എത്താനിരിക്കെയാണ് ഈ നടപടി. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സെപ്റ്റംബര്‍ 11-നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് സെപ്റ്റംബര്‍ 12-നും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും പാലം എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ഇറങ്ങിയ ശേഷമാകും ചാണക്യപുരിയിലെ ഹോട്ടലുകളിലേക്ക് പോകുക.
 
നേതാക്കള്‍ താമസിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹോട്ടലുകളില്‍ ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള സുരക്ഷാ സംഘങ്ങള്‍ ഇതിനകം എത്തിക്കഴിഞ്ഞു. അത്യാധുനിക ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളുമായാണ് ഈ സംഘങ്ങള്‍ എത്തിയിരിക്കുന്നത്. പ്രസിഡന്റുമാര്‍ താമസിക്കുന്ന നിലകള്‍ മുതല്‍ ഹോട്ടലുകളുടെ മുകള്‍ത്തട്ടും താഴത്തെ നിലയും വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
 
ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് താമസിക്കുമെന്ന് കരുതുന്ന ഹോട്ടലില്‍, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസിനെയും രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഷീയുടെ ഇന്ത്യാ സന്ദര്‍ശനം നയതന്ത്രബന്ധങ്ങളിലെ മഞ്ഞുരുക്കത്തിന് സഹായിക്കും; എന്നാല്‍ വാണിജ്യബന്ധങ്ങള്‍ സംശയത്തിന്റെ നിഴലില്‍