അനുബന്ധ വാര്‍ത്തകള്‍
- ന്യൂക്ലിയർ പ്രശ്നം പരിഹരിക്കാം, ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുടിൻ, പറ്റില്ലെന്ന് ട്രംപ്
- റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തന്റെ ഗാസ സമാധാന ബോര്‍ഡില്‍ ചേരാന്‍ സമ്മതിച്ചതായി ട്രംപ്
- അങ്ങേയറ്റം ആശങ്ക, പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
- റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി
- യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത
ഇന്ത്യയ്ക്കായി വീണ്ടും റഷ്യയുടെ Su-57 ഓഫർ; അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നൽകും
മോസ്കോ: ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തില്‍ വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ FGFA (Fifth Generation Fighter Aircraft) പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദേശവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ജൂണ്‍ 4ന് അന്താരാഷ്ട്ര മാധ്യമ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുമായി സംയുക്ത വികസന മാതൃക വീണ്ടും മുന്നോട്ടുവെക്കാന്‍ റഷ്യ തയ്യാറാണെന്ന് പുടിന് വ്യക്തമാക്കിയത്.
റഷ്യയുടെ Su-57 stealth fighter അടിസ്ഥാനമാക്കി ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിക്കാനിരുന്ന FGFA പദ്ധതിയില്‍ നിന്ന് ഇന്ത്യ 2018-ല്‍ പിന്മാറിയിരുന്നു. ഉയര്‍ന്ന ചെലവും സാങ്കേതികതയെ പറ്റിയുള്ള സംശയങ്ങളും അനിശ്ചിതത്വങ്ങളും ഇന്ത്യ ആശങ്കയായി ഉയര്ത്തികാണിച്ചതോടെയാണ് പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. അതേസമയം 42-ലധികം Su-57 വിമാനങ്ങള്‍ റഷ്യ ഇതിനകം വികസിപ്പിച്ച് സേനയില്‍ ഉള്‍പ്പെടുത്തികഴിഞ്ഞു. ഇന്ത്യയ്ക്കായി പ്രാദേശിക നിര്‍മാണം, സാങ്കേതിക കൈമാറ്റം എന്നിവയടക്കമുള്ള ഓഫറാണ് മോസ്കോ മുന്നോട്ട് വെയ്ക്കുന്നത്.
ചൈനയുടെ J-20 stealth fighter സാന്നിധ്യവും മേഖലയില്‍ വര്‍ധിക്കുന്ന വ്യോമ പ്രതിരോധ മത്സരവും ഇന്ത്യയെ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതികളിലേക്ക് വേഗത്തില്‍ നീങ്ങാന്‍ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍ ഇന്ത്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് AMCA (Advanced Medium Combat Aircraft) പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കിലും ഇത് യാഥാര്‍ഥ്യമാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം റഷ്യന്‍ നിര്‍ദേശത്തോട് ഇന്ത്യ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. എങ്കിലും, പ്രതിരോധ രംഗത്ത് ദീര്‍ഘകാല ബന്ധം നിലനിര്‍ത്തുന്ന രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ തലത്തിലെ സഹകരണ ചര്‍ച്ചകള്‍ക്ക് ഇത് തുടക്കമാകുമോയെന്നതാണ് ഇപ്പോള്‍ ആഗോള പ്രതിരോധ മേഖലയിലെ പ്രധാന ചര്‍ച്ച.