എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ പ്രത്യേക തീരുവാ ചുമത്തുന്നതില്‍ നിന്ന് പിന്മാറി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ പ്രത്യേക തീരുവാ ചുമത്തുന്നതില്‍ നിന്ന് പിന്മാറി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വിസര്‍ ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടുയുമായി ട്രംപ് കൂടികാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മനംമാറ്റം.
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തിനെ എതിര്‍ത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നു മുതല്‍ 10% ഇറക്കുമതി ചുങ്കം ആണ് ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ ഗാസ സമാധാന ബോര്‍ഡില്‍ ചേരാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു. അദ്ദേഹത്തെ ക്ഷണിച്ചു, അദ്ദേഹം സ്വീകരിച്ചു. പലരും സ്വീകരിച്ചു- ട്രംപ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനുവരിയില്‍ ആദ്യം പ്രഖ്യാപിച്ച ഒരു പുതിയ അന്താരാഷ്ട്ര സംരംഭമാണ് ട്രംപിന്റെ സമാധാന ബോര്‍ഡ്. ഗാസയിലെ സമാധാനത്തിലേക്കും പുനര്‍നിര്‍മ്മാണത്തിലേക്കുമുള്ള പരിവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനും കൂടുതല്‍ ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ഇത് ലക്ഷ്യമിടുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2803 പ്രകാരമാണ് ബോര്‍ഡ് രൂപീകരിച്ചത്.