അനുബന്ധ വാര്‍ത്തകള്‍
- ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ട്രംപിന്റെ ഭീഷണി
- ബംഗ്ലാദേശ് വീണ്ടും ചോരക്കളമാകുന്നു: ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം
- പാകിസ്ഥാനുശേഷം ചൈനയെ വിശ്വസിച്ചതിന് വെനസ്വേലയും വലിയ വില നല്കി; യുഎസ് ആക്രമണ സമയത്ത് റഡാര്‍ സംവിധാനം പരാജയപ്പെട്ടു
- ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വേണം; പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി
- ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം; മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി
വീണ്ടും ട്രംപിന്റെ ഭീഷണി; ഗ്രീന്‍ലാന്റിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍
ട്രംപിന്റെ ഭീഷണിയില്‍ ഗ്രീന്‍ലാന്റിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്റ് പിടിച്ചെടുക്കുമെന്ന ഭീഷണിക്കെതിരെ യു കെ, ഫ്രാന്‍സ്, സ്പെയിന്, ഇറ്റലി, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങള്‍ രംഗത്തെത്തി. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന് ഒരു അധികാരവും ഇല്ലെന്നായിരുന്നു ഡെന്മാര്ക്ക് പ്രധാനമന്ത്രി പറഞ്ഞത്.
ഡെന്മാര്ക്കിന്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. വെനസ്വലയിലേക്ക് കടന്നു കയറിയതിന് പിന്നാലെയാണ് ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെതാണെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ഡെന്മാര്ക്കിന്റെ അധീനതയിലുള്ള സ്വയം ഭരണ പ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമാണ് ഗ്രീന്‍ലാന്റ്.
ഗ്രീന്ലാണ്ടിനെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്താന്‍ ഡെന്മാര്ക്ക് പ്രധാനമന്ത്രി യുഎസിനോട് ആവശ്യപ്പെട്ടു. ഡെന്മാര്ക് നാറ്റോ അംഗരാജ്യം ആയതിനാല്‍ അതിന്റെ സൈനിക സുരക്ഷാ ഉടമ്പടി പ്രകാരമുള്ള സംരക്ഷണത്തിന് ഗ്രീന്‍ലാന്റിനും അര്‍ഹതയുണ്ടെന്നും ഡെന്മാര്ക്ക് അറിയിച്ചു. ദേശസുരക്ഷയുടെ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വേണമെന്നാണ് ട്രംപ് പറയുന്നത്.