'എന്നെ പുറത്താക്കാനൊന്നും അവർക്ക് കഴിയില്ല'; തോറ്റമ്പിയിട്ടും 'തള്ള്' തുടർന്ന് ട്രംപ്
Donald Trump
ഇടക്കാല തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റിട്ടും 'തള്ള്' തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. വ്യക്തമായ ആധിപത്യത്തോടെ ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം ഉറപ്പിച്ചു. എന്നാൽ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇതുകൊണ്ടൊന്നും ഡെമോക്രാറ്റുകൾക്ക് സാധിക്കില്ലെന്നാണ് ട്രംപ് പറയുന്നത്.
ഇംപീച്ച്‌മെന്റിനെ പേടിയില്ല
തന്നെ ഇംപീച്ച് ചെയ്യുമോ എന്ന ആശങ്ക അൽപ്പം പോലും ഇല്ലെന്ന് ട്രംപ് പറഞ്ഞു. അങ്ങനെ ഇംപീച്ച് ചെയ്താൽ അത് ഭാവിയിൽ ഡെമോക്രാറ്റുകൾക്ക് തന്നെ തിരിച്ചടിയാകുമെന്നും ട്രംപ് അവകാശപ്പെടുന്നു. ' ഇംപീച്ച്‌മെന്റിൽ ഞാൻ അൽപ്പം പോലും ആകുലനല്ല. അവർ അങ്ങനെ ചെയ്താൽ ഡെമോക്രാറ്റുകൾക്ക് തന്നെയാണ് തിരിച്ചടി. വളരെ വിജയകരമായി പോകുന്ന രാജ്യത്ത് എന്തിനാണ് ഇംപീച്ച്‌മെന്റ്?,' ട്രംപ് ചോദിച്ചു.
തിരഞ്ഞെടുപ്പ് ഫലം ഇതുവരെ
ജനപ്രതിനിധിസഭയിൽ 240 സീറ്റുകൾ ഡെമോക്രാറ്റുകൾ ഉറപ്പിച്ചു. റിപ്പബ്ലിക്കൻസിന് 147 സീറ്റുകളാണ് നിലവിലുള്ളത്. 218 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. സെനറ്റിലും ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. സെനറ്റിൽ ഡെമോക്രാറ്റുകൾ 54 ഇടത്തം റിപ്പബ്ലിക്കൻസ് 44 ഇടത്തും ജയിച്ചു. 50 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഗവർണർ തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടു. അഞ്ച് സീറ്റുകൾ നഷ്ടമായി 20 ലേക്ക് അവർ ചുരുങ്ങി. ഡെമോക്രാറ്റുകൾ 28 സീറ്റുകൾ നേടിയിട്ടുണ്ട്. Also Read: 'ഇയാളൊരു മനുഷ്യനാണോ'; സ്‌ട്രൈക് റേറ്റ് 100 കടത്താൻ പെടാപാട്, 145.10 ൽ 'കോലി ടച്ച്'
