1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bird Flu in Alappuzha

ആലപ്പുഴയിൽ പക്ഷിപ്പനി

Bird Flu, Bird Flu in Alappuzha
Bird Flu

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്ത് 26,000 വളർത്ത് പക്ഷികളെ കൊല്ലും. അമ്പലപ്പുഴ വടക്ക് പതിനൊന്നാം വാർഡിലെ ഫാമിലെ കാടകൾ കോഴികൾക്കൊപ്പം ചെന്നിത്തല പഞ്ചായത്തിലെ ഫാമിലെ താറാവുകളിലും കോഴികളിലും രോഗ നിർണയം നടത്തിയിരുന്നു. 
 
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്യൂട്ടിൽ ഇവയുടെ സാമ്പിളുകൾ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്ടർ ഷാജി വി.നായരുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. 
 
 
അടുത്ത ലേഖനം
ഏഴു മാസത്തിന് ശേഷം സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ; പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി!