1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran unveiled massive billboard and banners pledging to kill US president donald trump across Tehran

ട്രംപിനെയും നെതന്യാഹുവിനെയും ഞങ്ങൾ വധിക്കും, ഇറാനിൽ കൂറ്റൻ ചിത്രങ്ങൾ

Trump billboard, Donald Trump iran target, US President, Iran- US
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കൂറ്റന്‍ ചിത്രങ്ങളും ബാനറുകളും ടെഹ്‌റാനില്‍ ഉടനീളം സ്ഥാപിച്ച് ഇറാന്‍. ടെഹ്‌റാനിലെ തിരക്കേറിയ എങ്കെലാബ് സ്‌ക്വയറില്‍ ഉയര്‍ന്ന കൂറ്റന്‍ ബില്‍ബോര്‍ഡില്‍ തലക്കുനിച്ച് അഴിക്കുള്ളില്‍ നില്‍ക്കുന്ന രീതിയിലാണ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. ഞങ്ങള്‍ ട്രംപിനെ വധിക്കുമെന്ന മുന്നറിയിപ്പും ചിത്രത്തിനൊപ്പമുണ്ട്.
 
തൊട്ടടുത്തുള്ള മറ്റൊരു ബില്‍ബോര്‍ദില്‍ ട്രംപിനൊപ്പം യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ഫെബ്രുവരി 28നായിരുന്നു പശ്ചിമേഷ്യയെ ആകെ സംഘര്‍ഷത്തിലാക്കികൊണ്ട് ഇറാനില്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഈ വധത്തിന് പ്രതികാരം ചെയ്യണമെന്ന ആവശ്യം ഇറാനിനുള്ളില്‍ ശക്തമാണ്.ALSO READ: യുഎസ് ഇടക്കാല തിരെഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി, ആദ്യ ഫലസൂചനകൾ വരുമ്പോൾ ഡെമോക്രാറ്റുകൾ മുന്നിൽ
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങിയാൽ 2232 കോടി അധികബാധ്യത, ജിഎൻഎയിൽ നിന്ന് പിണറായിയുടെ കാലത്തും വൈദ്യുതി വാങ്ങി