ധൂർത്ത് തുടർന്ന് സതീശൻ; മന്ത്രിമാരുടെ നെയിം ബോർഡ് മാറ്റാൻ ഖജനാവിൽ നിന്ന് മൂന്ന് ലക്ഷം !
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് സാധാരണക്കാരുടെ ക്ഷേമകാര്യങ്ങൾ പോലും മുടക്കുന്ന യുഡിഎഫ് സർക്കാർ അനാവശ്യ കാര്യങ്ങളിൽ ധൂർത്ത് തുടരുന്നു. മന്ത്രിമാരുടെ നെയിം ബോർഡ് സ്ഥാപിക്കാൻ വേണ്ടി മാത്രം മൂന്ന് ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കുന്നത്.
പൊതുഭരണവകുപ്പാണ് സെക്രട്ടറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകൾക്ക് മുന്നിലെ നെയിം ബോർഡുകൾ എഴുതുന്നതിന് മൂന്ന് ലക്ഷം അനുവദിച്ചത്. മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് കോടികൾ ചെലവഴിച്ചതിന്റെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നെയിം ബോർഡിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചെന്ന വിവരവും പുറത്തുവന്നത്.
മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ കോടികൾ ചെലവഴിച്ചതിന്റെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 5.63 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകളിൽ വ്യക്തമായിരുന്നു. പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ ചെലവാണിത്. ഫർണിച്ചർ, കർട്ടൻ തുടങ്ങിയവ വാങ്ങുന്നതിന് ടൂറിസം വകുപ്പ് മുഖേന ചെലവഴിക്കുന്ന തുക ഇതിൽ ഉൾപ്പെട്ടിട്ടില്ല. അത് കൂടാതെയുള്ള കണക്കാണിത്.
