1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Midterm elections democrats leads

യുഎസ് ഇടക്കാല തിരെഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി, ആദ്യ ഫലസൂചനകൾ വരുമ്പോൾ ഡെമോക്രാറ്റുകൾ മുന്നിൽ

യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലൊന്നായ ജനപ്രതിനിധി സഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും 100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നിലൊന്ന് വരുന്ന 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്.

donald trump
യുഎസ് ഇടക്കാല തിരെഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി. വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകള്‍ വരുമ്പോള്‍ ആകെയുള്ള 100 സീറ്റുകളില്‍ 45 എണ്ണത്തില്‍ ഡെമോക്രാറ്റുകളാണ് മുന്നില്‍. 36 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ലീഡുണ്ട്. ട്രംപിന് ഏറെ നിര്‍ണായകമായ തിരെഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്കാണ് വ്യക്തമായ മുന്‍തൂക്കമുള്ളത്.
 
 യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലൊന്നായ ജനപ്രതിനിധി സഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും 100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നിലൊന്ന് വരുന്ന 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. ഇതില്‍ സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തേണ്ടത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിര്‍ണായകമാണ്. എന്നാല്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം സെനറ്റിലെ ആദ്യ 5 സീറ്റുകളില്‍ 3 എണ്ണത്തില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കുകയും രണ്ടിടങ്ങളില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.
 
സെനറ്റില്‍ ഭൂരിപക്ഷത്തിന് 51 സീറ്റുകള്‍ ആവശ്യമായുണ്ട്. ഇവിടെ ഡെമോക്രാറ്റുകളുടെ സീറ്റ് നില 45, റിപബ്ലിക്കന്‍ പാര്‍ട്ടി 36 എന്ന നിലയിലാണ്. ജനപ്രതിനിധി സഭയിലും കൃത്യമായ മേധാവിത്വമാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്. ഇവിടെ ഡെമോക്രാറ്റുകളുടെ ലീഡ് 106ലേക്ക് ഉയര്‍ന്നു. 57 സീറ്റുകളിലാണ് റിപ്പബ്ലിക് പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'എനിക്കൊരു വിലയില്ലേ?'; സതീശന്റെ കൈകടത്തലിൽ സണ്ണി ജോസഫിന് അതൃപ്തി, പ്രശാന്തിന്റെ നിയമനം അറിഞ്ഞിട്ടില്ല