അവിടെ ഒരു ഗ്യാനേഷ് ഉണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു, പരിഹസിച്ച് അഭിജീത് ദീപ്കെ
നിരവധി പേരാന് ട്രംപിന്റെ വിജയത്തില്‍ ഇന്ത്യയിലെ തിരെഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായെത്തിയത്.
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയുടെ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും ബിജെപിയേയും പരിഹസിച്ച് സിജെപി നേതാവ് അഭിജീത് ദീപ്‌കെ. ട്രംപിനെ സഹായിക്കാന്‍ ഇന്ത്യയില്‍ ബിജെപിക്ക് ഗ്യാനേഷ് കുമാര്‍ ഉള്ളതുപൊലെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നാണ് അഭിജീത് ദീപ്‌കെയുടെ പരിഹാസം. നിരവധി പേരാന് ട്രംപിന്റെ വിജയത്തില്‍ ഇന്ത്യയിലെ തിരെഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായെത്തിയത്.
Gyanesh Kumar wouldve never let this happen to Trump. #JustSaying
— Abhijeet Dipke (@abhijeet_dipke) November 4, 2026
അമേരിക്കന്‍ മിഡ് ടേം ഇലക്ഷനില്‍ ടെക്‌സസ്, ഒഹായോ തുടങ്ങിയ റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളില്‍ ഡെമോക്രാറ്റുകള്‍ മുന്നേറ്റം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താന്‍ തിരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കില്‍ ഫലം ഇങ്ങനെ ആവുമായിരുന്നില്ലെന്നാണ് ഇതിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇതിനിടെയാണ് അമേരിക്കന്‍ ഇലക്ഷനിലും ഗ്യാനേഷിനെ ലക്ഷ്യമിട്ട് സിജെപി രംഗത്ത് വന്നത്. ഗ്യാനേഷിനെ ഇന്ത്യ വിട്ടുനല്‍കിയിരുന്നെങ്കില്‍ ഫ്രണ്ട് വിജയിക്കുമായിരുന്നുവെന്നും ചിലര്‍ പറയുന്നു.
Fraand Doland needs Gyanu… https://t.co/P0zG3d4vnz
— Mahua Moitra (@MahuaMoitra) November 4, 2026
2025 ഫെബ്രുവരിയില്‍ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ ഗ്യാനേഷ് കുമാര്‍ ചട്ടവിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങള്‍ തിരെഞ്ഞെടുപ്പ് കമ്മീഷണറായി നടത്തിയെന്നും വോട്ടര്‍ പട്ടികയിലെ പേരുകള്‍ നിയമവിരുദ്ധമായി നീക്കം ചെയ്‌തെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. എസ്‌ഐആര്‍ പരിഷ്‌കരണത്തില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇതിലൊന്നിലും വിശദീകരണം നല്‍കാന്‍ മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ പ്രതിപക്ഷം ശക്തമാക്കിയിരുന്നു.ALSO READ: ട്രംപിനെയും നെതന്യാഹുവിനെയും ഞങ്ങൾ വധിക്കും, ഇറാനിൽ കൂറ്റൻ ചിത്രങ്ങൾ
