പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച കുട്ടി; തിരുവനന്തപുരത്തെ വാഹനാപകടം കവര്‍ന്നത് മാതാപിതാക്കളുടെ സ്വപ്‌നത്തെ
കഴിഞ്ഞ ദിവസം തിരുവനന്തപുരം പാളയത്തുണ്ടായ വാഹനാപകടത്തില്‍ നാലുവയസുകാരന്‍ മരിച്ചു. കരകുളം സ്വദേശി ബിജുവിന്റെയും സജിതയുടെയും ഏകമകനായ ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ പോകുകയായിരുന്നു. ബൈക്കിന്റെ മുന്നിലായിരുന്നു കുട്ടി ഇരുന്നത്. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയില്‍ കുട്ടി ബസിന്റെ ഇടയിലാകുകയായിരുന്നു. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയായിരുന്നു ശ്രീഹരി.